ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
5

വിന്യാസങ്ങളും കരചരണവിക്ഷേപങ്ങളും മാത്രം ചെയ്താൽ നൃത്തമാകും. നാട്യം വാചികാഭിനയപ്രധാനവും തദ്വാരാ രസാശ്രയവുമാണെന്നു പറഞ്ഞുവല്ലോ. നാടകം, ചാക്യാർ കൂത്തു്, പാഠകം മുതലായ ദൃശ്യകലകൾ നാട്യവിഭാഗത്തി ലുൾപ്പെട്ടവയാണു്.അന്യോന്യസംഭാഷണം മൂലമായും, പ്രസംഗം മുഖേനയും, ആശയങ്ങളെ വ്യക്തമാക്കുകയാൽ അതാതു വാക്യാനുസാരിയായ രസം മാത്രമേ ഇവിടെ ആശ്രയിക്കപ്പെടുന്നുള്ളൂ.രസാശ്രയമായ നാട്യത്തിലെ മുഖ്യാംശം വാചികാഭിനയമാണെങ്കിലും മറ്റു ത്രിവിധാഭിനയങ്ങളുടെ അപേക്ഷയും ഇല്ലാതില്ല. എന്നാൽ നാട്യത്തിൽ ആംഗിക, സാത്വിക, ആഹാൎയ്യ അഭിനയങ്ങൾ വാചികാഭിനയത്തിനു സഹായകമായിട്ടുമാത്രമേ നിലകൊ ന്നുള്ളൂ. രസാശ്രയപ്രധാനമായ വാക്യാർത്ഥാഭിനയ രൂപമാണു നാട്യമെന്നു പറയാം.

നൃത്യത്തിന്റെ സ്വഭാവം ഇതിൽനിന്നും ഭിന്നമാണു്. അവിടെ അഭിനയത്തിന്നാധാരമായ ഗീതത്തിന്റെയോ വാക്യത്തിന്റെയോ അർത്ഥം പദാനുപദം ഭാവപ്രകടനം കൊണ്ടു സ്പഷ്ടമാക്കണം. അതോടൊന്നിച്ചു ഹസ്തമുദ്ര കളുടെയും അംഗവിക്ഷേപങ്ങളുടെയും അപേക്ഷയോടെ പദാർത്ഥം വിശദമാക്കുകയും വേണം. നൃത്യത്തിൽ ആംഗിക സാത്വികാഭിനയങ്ങളെയാണു പ്രധാനമായി പരി ഗണിച്ചിട്ടുള്ളതു് ; ആഹാൎയ്യവാചികാഭിനയങ്ങൾക്ക് അതു കഴിഞ്ഞിട്ടേ സ്ഥാനമുള്ളൂ.അഭിനയത്തിനുപുറമേ നൃത്ത ത്തിന്റെ അപേക്ഷയും നൃത്യത്തിലുള്ളതിനാൽ ഭാവാശ്രയ പ്രധാനവും പദാർത്ഥാഭിനയരൂപവുമായ നൎത്തനമാകുന്നു നൃത്യം.

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/15&oldid=223244" എന്ന താളിൽനിന്ന് ശേഖരിച്ചത്