4 175 ഓജസ്സും, ഊർജ്ജസ്വലതയും വന്ന പലവിധ നൃത്ത വിശേഷങ്ങൾ പുരുഷവേഷങ്ങളുടെ താണ്ഡവപ്രകാര ത്തിൽ ഉൾപ്പെടും. ഓരോ ഇനത്തിലും ഉള്ള വേഷ ങ്ങൾക്കു യോജിച്ച തരത്തിൽ കഥാ സന്ദർഭത്തിൻറ ചൈതന്യത്തെ വിശേഷിപ്പിക്കുമാറ് എത്രയും ഉചിത മായിട്ടത്രേ കലാശങ്ങൾ ചിട്ട ചെയ്തിരിക്കുന്നത്. വട്ടം കലാശം, അടക്കം, ഇരട്ടി, എടുത്തു കലാശം, ഇടക്കലാശം, മുറിക്കലാശം, ധിത്താകലാശം, അ കലാശം, ഇങ്ങനെ വിവിധതാളങ്ങളിലായി പലപ്രകാര ത്തിലുള്ള കലാശങ്ങളുണ്ട്. കലാശങ്ങളുടെ വകുപ്പിലുൾ പ്പെടാതെയും നയനാനന്ദകരങ്ങളായ പലവിധ കാൽ പ്രയോഗങ്ങൾ കഥകളിയിൽ കാണാം. ഇളകിയാട്ട ത്തിലും മററും ഡിംകടകിടതകി' ചവുട്ടുക; ദണ്ഡകത്തിൽ തൊങ്കാരം എടുക്കുക; ഇട മട്ടിലും മുറുകിയ വരുന്ന ചെമ്പട പദങ്ങളിൽ നിലയിലും തെ എന്നും എരട്ടി വട്ടം ചവിട്ടി ഭൂതവേശം മുതലായവ തധിം, തധിം, തധിം തകധിരത, എന്നു തുട ന്ന യുവട്ടം, മല്ലയുദ്ധം ആദിയായവ ഇക്കൂട്ടത്തിൽ ചിലതാണ്. ഗുരുമുഖത്തുനിന്നും ചിരകാലഭ്യാസംകൊണ്ടും, പരിചയംകൊണ്ടും മാത്രം ഒരു നടൻ സാധകം ചെയ്തു ഹൃദിസ്ഥമാക്കുന്നതായ കലാശങ്ങളു ടെയും ഇത് കാൽ പ്രയോഗങ്ങളുടെയും എണ്ണങ്ങളും പ്രയോഗവിധങ്ങളും വിസ്തരിച്ചു പ്രതിപാദിക്കുകയെന്നതു ക്ഷിപ്രസാധ്യമല്ല. ചില പ്രധാന കലാശങ്ങളുടെ സ്വരൂപത്തെക്കുറിച്ചു മാത്രം അല്പം പറയാം.
താൾ:Kathakali-1957.pdf/203
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല