ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

176 സാധാരണയായി ചെമ്പടതാളത്തിൽ പ്രയോഗിച്ചു വരുന്ന പന്ത്രണ്ടു പ്രധാന കലാശങ്ങളുണ്ട്. നാലു കാല ത്തിലും വട്ടം ചവിട്ടിയ ശേഷം പന്ത്രണ്ടു ചെമ്പട നാലാം കാലത്തിൽ ഇരുത്തിമുറുക്കുക, കുത്തു കാൽമുറുക്കുക, വെച്ചുമുറുക്കുക, മുതലായ പ്രയോഗങ്ങൾ ചുവടുകൾ ക്കൊപ്പം കൈയ്യും, മെയ്യും, കണ്ണും യോജിപ്പിച്ചു പ്രവർത്തി ച്ചതിനു ശേഷമാണു് കലാശത്തിന്റെ എണ്ണങ്ങൾ ചവി ട്ടേണ്ടത്. ഇപ്രകാരം ചവിട്ടിയെടുക്കുന്ന കലാശങ്ങൾക്ക് കാൽപ്രയോഗം നടത്തുന്ന വിധവും മാറും എല്ലാദിക്കിലും ഒരുപോലെയല്ലെന്നും ഓരോ സമ്പ്രദായക്കാരായ നടന്മാർ ഓരോ തരത്തിലാണ് ഇതെല്ലാം പ്രകടിപ്പിക്കുന്നതെന്നും അറിഞ്ഞിരിക്കേണ്ടതാണു്. ഭാഗവതർ ചേങ്കിലയിൽ കലാശത്തിനു വട്ടമിടുന്നതോടുകൂടി, ധിത്ത ത്തത്ത ധിത്തത്തത്ത ധിത്തത്തത്ത ധിത്തത്തത്ത എന്ന്‌ ഒരു താളവട്ടം പതിഞ്ഞ കാലത്തിലും ധിത്തത്തത്ത ധിത്തത്തത്ത ധിത്തത്തത്ത ധിത്തത്തത്ത എന്ന് രണ്ടാം ഇരട്ടിയിലും, അതുപോലെ ഇത്രയും എണ്ണ ങ്ങൾ വീതം മൂന്നാം കാലത്തിലും അനന്തരം നാലാം കാല ത്തിലും പ്രയോഗിച്ചശേഷം, ധിത്തത്തത്തധിത്തത്തത്ത തീ-കിട തോം-തോം എന്നു (1)ഇരുത്തി മുറുക്കുന്നു. തുടർന്ന് ______________________________________________________________ (1) നാലാംകാലത്തിൽ വട്ടംചവിട്ടുമ്പോൾ വലത്തേക്കാൽ പൊക്കി വിളക്കിന്റെ വലത്തുഭാഗത്തായി താണിരുന്നിട്ടെഴുനേല്ക്കുന്നതിനാണ് ' ഇരുത്തി മുറുക്കുക' എന്നു പറയുന്നതും, വടക്കൻ സമ്പ്രദായത്തിൽ, ഇരുത്തി മുറുക്കുന്നതിന് മുൻപോട്ടു ചാടി ഇരിക്കയും, അനന്തരം ശരീര ത്തിന്റെ ഇടത്തുഭാഗം രംഗത്തിനഭിമുഖമാക്കി വലത്തേക്കാൽകൊണ്ട് ചവിട്ടി തെറ്റിച്ച്' കുത്തുകാൽ മുറുക്കുകയും ചെയ്യുന്നു.

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/204&oldid=223199" എന്ന താളിൽനിന്ന് ശേഖരിച്ചത്