F 183 ക്കുന്നതിനെ തുടർന്നു പതിഞ്ഞ പദങ്ങൾക്ക് ചിലപ്പോൾ ഇരട്ടിയും എടുപ്പിക്കാറുണ്ടു്. ഒരു നൃത്തവിഭാഗമത്രെ. ഇതും നയനമോഹനമായ തെ ഇത്ത ഇത്തി തെ ഇത്ത ഇത്തി തെ ഇത്ത ഇത്തിത്ത എന്നും അതിന്റെ ഇരട്ടി വേഗതയിൽ തെ ഇത് ഇത്തെ തെ ഇത് ഇത്ത ഞെ ഇത് ഇത്തെ തെ ഇത് ഇ ഇതു എന്നും ചവിട്ടി ധിത്താ കലാശിപ്പിക്കുന്നു. പോലെ പല കാലങ്ങളിലും എടുക്കാവുന്ന മറ്റു പല വിധ ഇരട്ടികളുമുണ്ട്. സ്ത്രീവേഷങ്ങൾക്കും ചവിട്ടേണ്ടതായി ഇരട്ടികളുണ്ട്. മിക്കവാറും ഇരട്ടികളെല്ലാം പതിഞ്ഞ കാലത്തിൽ എടുക്കുന്നവയാകയാൽ ഏറെക്കുറെ ലാസ പ്രകാരമാണ് ഇതിന്റെ ഘടന. ചെമ്പട താളത്തിൽ കലാശത്തിനു വട്ടമിടുമ്പോ ളെല്ലാം എല്ലാ നടന്മാരും മുൻപ് പറഞ്ഞിട്ടുള്ള പന്ത്രണ്ടു കലാശങ്ങളും ചവിട്ടിപ്പോരുന്നില്ല. ചുവടുകളെ താളത്തിൽ നിശ്ചിതമായ ചില ക്രമങ്ങളിൽ പ്രവർത്തിപ്പിച്ചു സന്ദ ഭോചിതമായി പലവിധ കാൽ പ്രയോഗങ്ങളും നടത്തി പുതുമയുള്ള നിരവധി കലാശങ്ങൾ യഥേഷ്ടം ചവിട്ടുന്ന തിൽ മിക്ക നടന്മാരും തല്പരരാണ്. പൊതുവേ ഇവയും കാണാൻ കൗതുകമുള്ള വയാകുന്നു. ഇത്തി ഇത്താ ആദിയായ ആദ്യത്തെ നാലോ അഞ്ചോ കലാശങ്ങൾ മാത്ര മാണു് സാധാരണയായി പ്രയോഗിച്ചുവരുന്നത്.
താൾ:Kathakali-1957.pdf/213
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല