200 വ്രത്യഭംഗം ചെയ്യരുത് എന്നിങ്ങനെ എന്നോടു പറഞ്ഞു. ഇതുകേട്ട ക്ഷണത്തിൽ ക്രോധാവിഷ്ടനായ ഞാൻ ദൂതനെ നിഗ്രഹിച്ചു. അനന്തരം സൈന്യസമേതനായി അളകാ പുരിയിൽ ചെന്നു ഞാൻ വൈശ്രവണനെ യുദ്ധത്തിൽ തോല്പിക്കുകയും പുഷ്പകവിമാനം അപഹരിക്കയും ചെയ്തു. അതിനുശേഷം ഞാൻ പുഷ്പകത്തിൽ കയറി ദക്ഷിണ ദിശി പോകുന്ന മധ്യേ വിമാനത്തിനു മാഗ്ഗതടസ്സം ഉണ്ടായി. കാരണമെന്തെന്നു സൂതനോടു ചോദിച്ചതിൽ, ഒരു പ തത്തിന്മേൽ വിമാനം തടയപ്പെട്ടു” എന്നു ധരിപ്പിച്ചു. അനന്തരം ഞാൻ പർവ്വതത്തിങ്കലേക്കു നോക്ക അതിന്റെ മദ്ധ്യത്തിലായി രക്തവർണ്ണമായ ഒരു തേജസ്സ തെളിഞ്ഞു കണ്ടു. അത് വാസ്തവത്തിൽ ഒരു കുരങ്ങ നാണെന്നും സൂക്ഷിച്ചപ്പോൾ ബോധ്യമായി. “എടോ രാവണ! ലോകനാഥനായിരിക്കുന്ന പരമശിവൻ വസി ക്കുന്ന കൈലാസമാണിത്. ഈ വഴി ജീവജാലങ്ങളൊന്നും സഞ്ചരിക്കുന്നതല്ല. നീ എത്രയും ക്ഷണം മടങ്ങിപ്പോകുക എന്നിങ്ങനെ ആ കുരങ്ങൻ ജല്പിച്ചു. “എടാ കുരങ്ങാ നിന്നെയും നിൻ ലോകനാഥനായ ശിവനെയും, സത്തേയും കൂടെ എടുത്തുകളഞ്ഞു ഈ വഴിതന്നെ ഞാൻ പോകുന്നുണ്ട്.” എന്നിങ്ങനെ കുരങ്ങനെ അവഗണിച്ചിട്ടു ഞാൻ പർവ്വതത്തെ ഇരുപതു കരങ്ങളുമുപയോഗിച്ചു കുത്തി യെടുത്തു മാറത്തു വച്ചു, കൈകളുടെ ആയാസം ശമി പ്പിച്ചു. ഈ സമയത്തു അല്പം വിശേഷം കൂടെ പറയാ കൈലാസവാസിയായ ശിവനും പാർവ്വതിയും സൈ്വരമില്ലാതിരിക്കയായിരുന്നു. ശിവൻ ഗംഗ തമ്മിൽ " കൈലാ
താൾ:Kathakali-1957.pdf/230
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല