ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

203 എന്ന ദിവ്യ ഖഡ്ഗവും, എന്റെ പരാക്രമത്തെ പുര രിച്ചു എനിക്കും " രാവണൻ ' എന്ന പേരും കല്പിച്ചു നല്കി അനുഗ്രഹിച്ചു. " ഇപ്രകാരമാണ് പ്രസ്തുത ഭാഗം നടന്മാർ രംഗത്താ ടാറുള്ളത്. അഭിനയസമയത്തിന്റെ കുറവുണ്ടാകുമ്പോൾ പലപ്പോളും ഇതൊക്കെ വിസ്തരിച്ചാടിയെന്നുവരികയില്ല. ബാലിവിജയത്തിൽ രാവണൻ തനിക്കു ചന്ദ്രഹാസം ലഭി ക്കാനിടയായതെങ്ങനെയെന്ന് നാരദനെ പറഞ്ഞു പ്പിക്കുമ്പോളും കൈലാസോദ്ധരണവും പാർവ്വതി വിരഹവും ആടാറുണ്ട്. കേൾ ഖരവധം കഥയിൽ ലക്ഷ്മണനാൽ കണ്ണനാസികാ കുടങ്ങൾ ദിക്കപ്പെട്ട ശൂർപ്പണഖ ഭയങ്കരമായ ആക്രന്ദനത്തോടെ ഖരൻ സവിധ തുപ്പണഖാങ്കം ത്തിലേക്കു ചെല്ലുന്ന ഘട്ടത്ത് വണ്ണിക്കു ന്നതിനാണ് തുപ്പണഖാങ്കമെന്നു പറ യുന്നതു്. പ്രസ്തുത സന്ദർഭത്തിൽ ശുപ്പണഖയുടെ വേഷം നിണമാണു്. കൊട്ടാരക്കരത്തമ്പുരാൻ കഥകൾക്കു ശേഷം ഉണ്ടായ ആട്ടക്കഥകളിലും ഈ മാതിരി രംഗങ്ങൾ വരുന്ന സന്ദർഭത്തെയെല്ലാം തപ്പണഖാങ്കമെന്നുതന്നെ വിളിച്ചുപോന്നു. നരകാസുരവധം കഥയിൽ നക്രതുണ്ഡി, കിമ്മീരവധത്തിൽ സിംഹിക മുതലായവരെ സംബന്ധി രംഗങ്ങൾക്കും തപ്പണഖാങ്കം എന്നുതന്നെ പറ യുന്നു. നിണത്തോടുകൂടിയ വേഷത്തെ രംഗത്തു പ്രവേശി പ്പിക്കാതെതന്നെ പ്പണഖാങ്കം ആടാറുണ്ടു്. നാസികാ കർണ്ണത്തയായ രാക്ഷസിയുടെ ആക്രന്ദനത്തോ

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/235&oldid=223373" എന്ന താളിൽനിന്ന് ശേഖരിച്ചത്