ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

204 ടെയുള്ള വരവും വിവശതയും പാരവശ്യവും മറ്റും ആദ്യ വസാനക്കാരൻ തന്നെ, രാക്ഷസി ആയാലും എന്നു മുദ്ര കാട്ടി, മാറി അഭിനയിക്കുന്നു. അഭിനയവിഷയത്തിൽ ഈ മാതൃക നിണത്തെ പ്രവേശിപ്പിക്കുന്നതിനെക്കാൾ മെച്ചമാകുന്നു, വിദഗ്ദ്ധനായ ഒരു നടൻ, ഖരൻ, കിമ്മീരൻ നരകാസുരൻ മുതലായവരുടെ വേഷംകെട്ടി ആടുകയാ ണെങ്കിൽ പണാങ്കം എത്രയും ഹൃദയസ്പൃക്കായിരിക്കും. മുറിയപ്പെട്ട കർണ്ണനാസികാകുചങ്ങളോടു കൂടിയ രാക്ഷ സിയെ രംഗത്തു പ്രവേശിപ്പിക്കുന്നതായാൽ വേഷത്തിൻറ ഭീഷണതയും, സദസ്സിലെ കോലാഹല പ്രകടനങ്ങളും മറ്റും സഭ്യരെ അസ്വസ്ഥരാക്കി തീക്കുന്നതിനും ആദ്യവസാന ക്കാരൻ ആട്ടത്തിനെ അലങ്കോലപ്പെടുത്താനും മാത്രമേ ഉപകരിക്കയുള്ള . സ്വതസ്സിദ്ധമായ അഭിനയചാതുരി യുടെ അഭാവത്തിൽ വികാര ജനകങ്ങളായ വിവിധസ്താദ ങ്ങളുൾക്കൊള്ളുന്ന പ്രസ്തുത രംഗം അഭിനയിച്ചു ഫലിപ്പി ക്കുക എളുപ്പമല്ല. കഥകളിയുടെ ഉത്തുംഗ സോപാനങ്ങ ളിൽ വിരാജിക്കുന്ന ചില അനുഗൃഹീത നടന്മാർ ഇന്നും പ്രസ്തുത രംഗങ്ങൾ തന്മയത്വമായി അഭിനയിച്ചുവരുന്നു. വടക്കൻ ദിക്കുകളിൽ പ്പണഖാങ്കം ആടുന്നതിനു അല്പം വ്യത്യാസമുണ്ടു്. രാക്ഷസിയുടെ സ്ഥാനത്തു മാറിനിന്നു പ്രത്യേകമായി അഭിനയിക്കുന്ന " നിർവ്വഹണം ' എന്ന ചടങ്ങ് അവിടെയില്ല. 66 അയ്യോ ! ആരാണീ രക്തവുമണിഞ്ഞു ദിനപ്ര നങ്ങളോടെ എന്റെ നേരുന്നത് ? ഒരു സ്ത്രീ രൂപ മാണല്ലോ. ഇത് എന്റെ സഹോദരിയോ ആശ്രിതയോ

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/236&oldid=223374" എന്ന താളിൽനിന്ന് ശേഖരിച്ചത്