219 കനെ വരുത്തണമെന്നുപദേശിക്കുകയും ചെയ്യുന്നു. ദശ രഥൻ പുത്രകാമേഷ്ടിക്കു വേണ്ട ഏർപ്പാടുകൾ ചെയ്യുന്നു. യാഗത്തിൽ ഹവിർഭാഗം സ്വീകരിക്കാനായി ബ്രഹ്മാവും ഇന്ദ്രാദികളും സന്നിഹിതരാകുകയും, തദവസരത്തിൽ രാവണൻ ഉപദ്രവത്തെപ്പറ്റി ഇന്ദ്രൻ ബ്രഹ്മാവി നോടു സങ്കടം പറയുകയും ചെയ്യുന്നു. പാലാഴിയിൽ ചെന്നു മഹാവിഷ്ണുവിനെക്കണ്ടു സങ്കടമുണർത്തിക്കാമെന്ന് ബ്രഹ്മാ വ സമാധാനിപ്പിക്കുന്നു. ഈ സന്ദർഭത്തിൽ മഹാവിഷ്ണു അവിടെ പ്രത്യക്ഷമാകുകയും, രാവണൻ നിമിത്തമായുള്ള പീഡകളെ പറ്റി ബ്രഹ്മാവും ഭഗവാനോട് സങ്കടം പറകയും ചെയ്യുന്നു. രാവണനെ താൻ തന്നെ നിഗ്രഹി ക്കുന്നുണ്ടെന്നും വിഷ്ണു മറുപടി നൽകി ദേവകളെ സമാധാ നിപ്പിച്ചു മറയുന്നു. ഭണ്ഡകമുനി അയോദ്ധ്യയിലെ ത്തുകയും, യാഗം ആരംഭിക്കയും ചെയ്യുന്നു. നത്തിൽ പ്രാജാപത്യനായ ഒരു മഹാപുരുഷൻ യാഗം ണ്ഡത്തിൽ നിന്നു പ്രത്യക്ഷപ്പെട്ട ഒരു പാത്രം നിറയെ പായസം രാജാവിനായിക്കൊണ്ടു ദാനം ചെയ്തിട്ട് അവയെ ഭാവമാർക്കു ദാനം ചെയ്താൽ പുത്രരുണ്ടാകുമെന്നരുളി ചെയ്തു മറയുന്നു. ദശരഥൻ പായസം മൂന്നു ഭാവമാക്കു മായി വീതിച്ചു കൊടുക്കുകയും അവർ ഗർഭം ധരിക്കുകയും ചെയ്യുന്നു. ഗർഭാലസ്യത്തെ സംബന്ധിച്ച് രാജ്ഞിമാ സംഭാഷണം. ഗർഭം പൂർത്തിയായതോടെ സുമിത്ര ലക്ഷ്മണശത്രുഘ്നന്മാരെയും പ്രസവിക്കുന്നു. പുത്ര ലബ്ധിയിൽ രാജാവു സന്തുലിതനായിത്തീരുന്നു.
താൾ:Kathakali-1957.pdf/253
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല