223 "ആരെടാ നടന്നിടുന്നു രാമനോടാ മൂഢാ ആ വീരനെങ്കിലെന്നെ നീ ജയിച്ചുപോകവേണം' പദം. ഹേതുവൊന്നുമില്ലാതെ യുദ്ധം ചെയ്യുന്നതിനും ശ്രീരാമൻ മടിക്കുന്നു. ഭാഗവരാമന്റെ ക്ഷത്രിയ രോഷം പൂർവ്വാധികം വിക്കുന്നു. രാമനിൽ കരുണയുണ്ടാകണമെന്നഭ്യത്ഥിച്ചു പാദത്തിൽ നമിക്കുന്ന ദശരഥനെ പാദംകൊണ്ടു തട്ടി നീക്കിയശേഷം പരശുരാമൻ കോപംകൊണ്ടു വിറയ്ക്കുന്നു : "രാജകുലാധമ നിന്നുടെ ചരിതം രാജസമധികമനോജ്ഞം ...... ( രേ രാഘവരാമ കുറെനേരത്തെ സംവാദത്തിനുശേഷം പരശുരാമൻ ആവശ്യ പ്പെട്ടപ്രകാരം അദ്ദേഹത്തിന്റെ വില്ലിനെ ശ്രീരാമൻ കുലയേററുന്നു. വില്ലു കുലച്ചുകൊടുത്ത ബാണം അയയു വാൻ ലക്ഷ്യം നിർദ്ദേശിക്കണമെന്നും ശ്രീരാമൻ ഭാഗവ രാമനോടു ആവശ്യപ്പെടുന്നു ശ്രീരാമനിൽകൂടെ സാക്ഷാൽ ശ്രീനാരായണനെ ദർശിച്ച് പരശുരാമൻ ശ്രീരാമനെ ി സ്തുതിക്കുന്നു. ഭാഗവരാമൻ തപസ്സിനും ദശരഥാദി വാ കൾ അയോദ്ധ്യയും യാത്രയാകുന്നു. വിച്ഛിന്നാഭിഷേകം. കേകയരാജാവിന്റെ പുത്രനായ യുധാജിത്ത് ആയോ സന്ദ സയിൽ ആഗതനായി ദശരഥമഹാരാജാവിനെ ശിച്ചു, ഭരതനെ കാണാൻ കേകയപനും അതിയായ മോഹമുണ്ടെന്നുള്ള വിവരം പറയുന്നു. ദശരഥൻ ഭാത ശത്രുഘ്നന്മാരെ യുധാജിത്തിനോടൊന്നിച്ചയയ്ക്കുന്നു. രാമനെ യുവരാജാവായി അഭിഷേകം ചെയ്യുന്നതിനു വേണ്ട ഏപ്പാടു കൾ ചെയ്യുവാൻ ദശരഥൻ സുമന്ത്രരോടാജ്ഞാപിക്കുന്നു.
താൾ:Kathakali-1957.pdf/257
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല