ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

15

പത്തുമണിയോടു കൂടി ക്ഷേത്ര സന്നിധിയിലെ കൂത്തമ്പലത്തിൽ കുലവാഴ, കുരുത്തോല, നിറപറ, അഷ്ടമംഗല്യം മുതലായി മംഗളാസ്പദമായുള്ള അലങ്കാരങ്ങളാൽ അരങ്ങു സജ്ജമാക്കിയിരിക്കും. കഥകളിയരങ്ങത്തുള്ളതുപോലെ വലിയ ഒരു നിലവിളക്കു് ഈ രംഗത്തിലും കത്തുന്നുണ്ടായിരിക്കും. മിഴാവു്, കുഴിതാളം, കൊമ്പു്, കുറുങ്കുഴലു്, ഇടയ്ക്ക, ശംഖു' എന്നീ ദേവവാദ്യങ്ങൾ ചേൎത്തുള്ള മേളമാണു് ആദ്യമായി നടക്കുന്നതു്. തുടൎന്നു നമ്പ്യാർ മംഗളശ്ലോകങ്ങളും കഥാംശത്തെ സൂചിപ്പിക്കുന്ന ശ്ലോകങ്ങളും ചൊല്ലുകയായി. പിന്നീടു വിദൂഷകൻ പ്രവേശിച്ചു പുരുഷാൎത്ഥപ്രസംഗം നടത്തിയശേഷം കഥാസന്ദർഭത്തെ വിവരിക്കുകയും, തുടൎന്നു മുറയ്ക്കുള്ള കഥാപാത്രങ്ങൾ പ്രവേശിക്കുകയുമാണു ചെയ്യുന്നതു്. കൂടിയാട്ടത്തിൽ ഓരോ അങ്കം അഭിനയിക്കുന്നതിനും ഈ ചടങ്ങുകളെല്ലാം ഉണ്ടായിരിക്കണം. ഓരോ പ്രധാന കഥാപാത്രത്തിന്റെയും പ്രവേശത്തിനു് ഓരോ ദിവസംതന്നെ വേണ്ടിവരും. കഥാപാത്രങ്ങളെയെല്ലാം വെവ്വേറെ പ്രവേശിപ്പിച്ചു്, അവരുടെയെല്ലാം വ്യത്യസ്തങ്ങളായ വ്യക്തിമുദ്രകളെയും, സ്തോഭഭാവങ്ങളെയും പ്രത്യേകമായിത്തന്നെ പ്രകടിപ്പിച്ചിട്ടാണു് സ്ഥായിരസനിഷ്ഠമായ ഏതൊരു അങ്കത്തിലേയും കഥാഭിനയം നടക്കുന്നത്. തിരശ്ശീല താഴ്ത്തി ആദ്യത്തെ കഥാപാത്രത്തിൻറ പ്രവേശത്തോടെ 'കൂത്ത് പുറപ്പാടു്'എന്ന പ്രഥമ ചടങ്ങു കഴിയുന്നു. തുടൎന്നു 'നിൎവ്വഹണം' ആണു നടക്കുന്നതു് മിക്കവാറും ഇതു കൂടിയാട്ടത്തിന്റെ രണ്ടാം ദിവസമായിരിക്കും. സൂത്രധാരൻ പ്രവേശിച്ചു്

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/27&oldid=220696" എന്ന താളിൽനിന്ന് ശേഖരിച്ചത്