ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

100 LC 241 മദനാർത്തനായ രാവണൻ സീതയുടെ അരികിൽ ചെന്നു, രാമാദികളെ യുദ്ധത്തിൽ വധിച്ചുവെന്നും ഇന തന്റെ ഭാവാപദമലങ്കരിക്കണമെന്നും അർത്ഥിക്കുന്നു. മായാനിമ്മിതമായ രാശിരസ്സും, അമ്പും, വില്ലും, സീത യുടെ മുൻപിൽ കൊണ്ടുവയ്ക്കുന്നു. സീതാവിലാപം: ഇതെല്ലാം രാക്ഷസമായയാണെന്നു സരമ' എന്ന രാക്ഷ സൗധാ - സസ്ത്രീ സീതയെ പറഞ്ഞ് ബോദ്ധ്യപ്പെടുത്തുന്നു. ഗ്രത്തിൽ ആഗതനായ രാവണന്റെ സമീപത്തേക്കും സുഗ്രീ വൻ സുബേലാചലത്തിന്റെ മുകളിൽ നിന്നും ചാടിയെ ത്തുന്നു. സുഗ്രീവ-രാവണയുദ്ധം: രത്നശോഭിതമായ രാവണ കിരീടവും കൈക്കലാക്കിക്കൊണ്ട് സുഗ്രീവൻ രാമൻ അടുക്കൽ മടങ്ങി എത്തുന്നു; കിരീടം രാമന കാണിക്കുന്നു. ലങ്കാപുരിയിലെ വിവിധ ഗോപുരദ്വാരങ്ങളിൽക്കൂടി രാക്ഷ സര ആക്രമിക്കേണ്ട വിധങ്ങളെക്കുറിച്ച് ശ്രീരാമനും സുഗ്രീവനും വേണ്ട ഏപ്പാടുകൾ ചെയ്യുന്നു. അനന്തരം ജാനകിയെ തിരിച്ചു നൽകണമെന്ന് അറിയിക്കാൻ അംഗ ദനെ രാവണന്റെ സമീപത്തെ നിയോഗിക്കുന്നു, അംഗദ ദൂത്. രാവണനും അംഗദനും തമ്മിൽ വാഗ്വാദം: തുടന്നു രണ്ടുപേരും പരസ്പരം കഠിനമായി അധിക്ഷേപിക്കുന്നു. ഒടുവിൽ അംഗദനെ വധിക്കുവാൻ രാവണൻ ആജ്ഞാ പിക്കുന്നു. തന്നെ എതിർത്തുവന്ന രാക്ഷസകിങ്കരരെ ഹരിച്ചശേഷം അംഗദൻ വേഗത്തിൽ രാമൻ അടുക്ക ലേക്കു മടങ്ങുന്നു. യുദ്ധം അംഗദൻ ഇന്ദ്രജിത്തിനോടും, പ്രഹസ്തൻ സുഗ്രീവ ഇരു പക്ഷക്കാരും പരസ്പരം നോടും യുദ്ധമാരംഭിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/277&oldid=223576" എന്ന താളിൽനിന്ന് ശേഖരിച്ചത്