244 യുദ്ധരംഗത്തിൽ വച്ചു നരാന്തകനെ അംഗദൻ കൊല്ലുന്നു. ദേവാന്തകാരികളായ ഇതരരാക്ഷസന്മാർ അംഗദനെ വലയം ചെയ്തതു കണ്ട് നീലനും ഹനുമാനും ഓടിയെത്തി രാക്ഷസരെ ഹനിക്കുന്നു. തൽക്ഷണം ഘോരാട്ടഹാസങ്ങൾ ചെയ്തുകൊണ്ട് പോരിന അതികായനെ ലക്ഷ്മണൻ ബ്രഹ്മാസ്ത്രം പ്രയോഗിച്ചു വധിക്കുന്നു. ആകാശമാറ്റത്തിൽ നിന്നുകൊണ്ട് മേഘ നാദൻ ബ്രഹ്മാസ്ത്രം അയച്ചു രാമലക്ഷ്മണന്മാരെയും വാനര സൈന്യത്തെയും മോഹിപ്പിക്കുന്നു. നിലംപതിച്ച ശത്ര സൈന്യത്തിൻ മേൽ ഇന്ദ്രജിത്ത് ശരവർഷം ചൊരി ശേഷം വിവരം ദശാസ്യനെ ധരിപ്പിക്കുന്നു. രാമലക്ഷ്മ ണന്മാരും വാനരസൈന്യവും മോഹിച്ചു ശയിക്കുന്നതു കണ്ട് വിഭീഷണനും ഹനുമാനും ജാംബവാന്റെ സമീ പത്തേക്കു ചെല്ലുന്നു. മൃതസഞ്ജീവനി ആദിയായ ദിവ്യ ഷധങ്ങളെ ഋഷഭാദ്രിയിൽനിന്നും കൊണ്ടുവരുവാൻ ജാംബ വാൻ ഹനുമാനെ നിയോഗിക്കുന്നു. ഹനുമാൻ ഭാദ്രിയെ എടുത്തുകൊണ്ടുവരികയും രാമാദികൾ മോഹം തീർന്നു യുദ്ധസന്നദ്ധരാവുകയും ചെയ്യുന്നു. ലങ്കയെ ചുട്ടെരിക്കുവാൻ വാനരരോട് സുഗ്രീവൻ ആജ്ഞാപിക്കുന്നു. ലങ്ക ദഹിച്ചു തുടങ്ങിയപ്പോൾ രാവണൻ ഇന്ദ്രജിത്തിനെ വിളിച്ചു പടയും പോകാൻ കല്പിക്കുന്നു. അവൻ പടി ഞ്ഞാറെ ഗോപുരത്തിങ്കൽചെന്നും മായാസീതയെ നിർമ്മിച്ച ശത്രുസൈന്യം കാൺകെ ഗളച്ഛേദം ചെയ്യുന്നു. വധിക്ക പ്പെട്ടത് യാസീതയാണെന്നു കരുതി ഹനുമാൻ വിലപിക്കുന്നു; ഛേദിക്കപ്പെട്ടതു മായാസീതയാണെന്നു
താൾ:Kathakali-1957.pdf/280
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല