265 പിതാവിൻറ ശിരസ്സ് അയാളുടെ പുത്രനായ സുദക്ഷിണ മുൻപിൽ പതിക്കുകയും, ശിരസ്സിനെ എടുത്തു വച്ചു മരണത്തെ ഓർത്തു സുദക്ഷിണൻ വ്യസനിക്കു കയും ചെയ്യുന്നു. പിതൃശിരസ്സിനെ വഹ്നിയിൽ ദഹിപ്പിച്ചു സംസ്കാരകർമ്മങ്ങളെല്ലാം നിർവ്വഹിച്ചശേഷം ശത്രുസംഹാ രാം സുദക്ഷിണൻ ശിവനെ തപസ്സുചെയ്തു പ്രത്യക്ഷ പ്പെടുത്തുന്നു. അഭീഷ്ടകാര്യ സാദ്ധ്യത്തിലേയും ഹോമം ചെയ്യുന്നതിനു നിർദ്ദേശിച്ച് ഭഗവാൻ മറയുന്നു. ക്ഷിണൻ ഹോമം ആരംഭിക്കുന്നു. ഹോമകുണ്ഡത്തിൽ നിന്നും അഗ്നിസ്വരൂപമായ കൃത പ്രത്യക്ഷപ്പെടുന്നു. ശ്രീകൃഷ്ണനെ വധിക്കണമെന്ന് സുദക്ഷിണൻ കൃത്യയോടാ വശ്യപ്പെടുന്നു. ഭൂതസംഘ സഹിതയായി കൃത്യ ദ്വാരക യിൽ പ്രവേശിക്കുന്നു. കൃതിയുടെ വരവുകണ്ട് ദ്വാരക യിൽ ബ്രാഹ്മണരുടെ ബഹളം. ദ്വാരകയിൽ പ്രവേശിച്ച കൃത്യ ഘോരാട്ടഹാസങ്ങൾ മുഴക്കി ജനങ്ങളെ ഭയവിഹ്വല രാക്കുന്നു. ആരിതാരിതസാരമനുജന്മാർ' ഇത്യാദി കൃത്യ യുടെ പദം. സുദർശനചക്രം പ്രവേശിച്ചു കൃത്യയെ ദഹി പ്പിക്കുന്നു. അനന്തരം സുദർശനം സുദക്ഷിണ വാസ സ്ഥലത്തുചെന്ന് അവനെയും സംഹരിക്കുന്നു. ശ്രീകൃഷ്ണനും ചക്രവും: ദുഷ്ടനിഗ്രഹവാർത്തകൾ ചക്രം ഭഗവാനെ പറഞ്ഞു കേൾപ്പിക്കുന്നു; ദേവകൾ പുഷ്പവൃഷ്ടി ചെയ്യുന്നു. അംബരീഷചരിതം അംബരീഷമഹാരാജാവും രാജ്ഞിമാരും ശൃംഗാര അംബരീഷൻ കുലഗുരുവായ വസിഷ്ഠൻ ആശ്ര
താൾ:Kathakali-1957.pdf/303
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല