19 ണനും മാതാവു് രാധാദേവിയെന്ന പതിദേവതയും ആയി രുന്നു. ബ്രാഹ്മണകന്യകയായ പത്മാവതിയെ ജയദേവൻ വിവാഹം ചെയ്തു. ബാല്യകാലം മുതലേ ഭഗവൽഭക നായിത്തിന്ന് മഹാകവി നിത്യവും പൂജാവസാനത്തിൽ പത്മാവതിയെക്കൊണ്ടു നൃത്തം ചെയ്യിക്കുക പതിവാണ്. “വാവതാചരിതചിത്രിതചിത്തന്നത് മാ പത്മാവതീചരണചാരണചക്രവർത്തി... വൃത്തം. ഈ " ഇത്യാദി ഗീതഗോവിന്ദത്തിലെ പദങ്ങൾ നോക്കുക. ദമ്പതികൾ ശ്രീകൃഷ്ണന്റെ വിഗ്രഹം വച്ചു നിത്യവും പൂജിച്ചുവന്നു. പൂജ കഴിഞ്ഞാലുള്ള നൃത്തത്തിനു ഉപ യോഗിച്ചുപോന്ന കീർത്തനങ്ങളാണ് ഗീതഗോവിന്ദം എന്ന ഗ്രന്ഥദ്വാരാ നമുക്കു ലഭിച്ചിട്ടുള്ളത്. ഭാഗവത ത്തിലെ രാസക്രീഡയാണു ഗീതഗോവിന്ദത്തിലെ ഇതി വസന്തകാലത്തിൽ ഒരു ദിവസം രാധയെ ഭഗ വാൻ പിരിഞ്ഞുപോകുന്നു. വിരഹാത്തിയായ രാധ യമുനാ തീരത്തിലെ വൃന്ദാവനത്തിൽ ഭഗവാനെ പ്രതീക്ഷിക്കുന്നു. ചതുരയായ സഖി മുഖേന ഒടുവിൽ രാധാകൃഷ്ണന്മാർ പ്രണയകലഹം ഉപേക്ഷിച്ചു. തമ്മിൽ ചേരുന്നു. കഥയെ പന്ത്രണ്ടു സർഗ്ഗങ്ങളായിട്ടാണു ജയദേവൻ എഴുതിയിട്ടുള്ളത്. അമൃതനിഷ്യന്ദികളായ ശ്ലോകങ്ങളും പദങ്ങളും ചേർന്ന ഈ കൃതിക്കു തുല്യം സംസ്കൃതഭാഷയിൽ മറെറാരു ഗാനകൃതിയില്ല. കേരളത്തിലെ ദേവാലയങ്ങ ളിൽ, പ്രത്യേകിച്ചും വിഷ്ണുക്ഷേത്രങ്ങളിൽ നിത്യവും സോപാ നത്തിങ്കൽ പാടിവരുന്നത് ഗീതഗോവിന്ദത്തിലെ ഗാന ങ്ങളത്രെ. അഷ്ടപദി പാടുക' എന്ന് ഇതിനെ സാധാരണ ഈ
താൾ:Kathakali-1957.pdf/31
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല