278 “ശരദിന്ദുകാന്തി കോലും വരകം മണിയൊന്നു അരവിന്ദ് പത്രം തന്നിൽ മറ്റു വീടുന്നു പരമിന്നിതിനെക്കണ്ടു പെരുകുന്നു കൗതൂഹലം വിരവോടിതിനെയിപ്പോൾ കരഗതമാക്കീടുവൻ എന്നു പറഞ്ഞു അരവിന്ദ് പത്രത്തിൽ നിന്നും ശംഖിനെ ദക്ഷൻ കൈക്കലാക്കുമ്പോൾ അതു തൽക്ഷണം കന്യകാ രൂപം പ്രാപിക്കുന്നു. ശങ്കരസ്യ പ്രണയിനി മകളായ് വന്നു ഭാഗ്യാലെനിക്കു എന്നു ചിന്തിച്ച് ദക്ഷൻ ശിശുവിനെ കൊണ്ടുപോയി, വളർത്തുവാനായിട്ടു പത്നിയെ ഏല്പിക്കു സതിയെന്നു പ്രസിദ്ധയായ ആ കന്യക ശിവൻ തന്റെ ഭർത്താവായി വരണമെന്നു തപസ്സ ചെയ്യുന്നു. കരാളദംഷ്ട്രനെന്ന അസുരൻ പുറപ്പാടു്. സതിയെ കണ്ടിട്ട്, “കണ്ടാലതിസുന്ദരിയാകും കന്യാമണിയാരിവൾ ഭുവനേ എന്ന് അവൻ അതിശയിക്കുന്നു. ഭാഗ്യവിലാസം കൊണ്ടൻ ഭാഷയായിടുവാൻ യോഗ്യയാമിവളെയിന്നു കയ്ക്കലാക്കിടുന്നേൻ എന്നു നിശ്ചയിച്ചുകൊണ്ടു് അവൻ സതിയെ ബലാല്ക്കാര മായി പിടിക്കാൻ തുനിയുമ്പോൾ താമയാഗ്നിയിൽ ദഹിച്ചു ചാമ്പലാകുന്നു. സതിയെ നിരീക്ഷിക്കുന്നതിനും പരീക്ഷിക്കുന്നതിനും വേണ്ടി ശിവൻ ഒരു വൃദ്ധബ്രാഹ്മ ണൻ വേഷത്തിൽ അവൾ തപസ്സു ചെയ്യുന്നിടത്തു ചെന്ന് ശിവനെക്കുറിച്ചു ദുഷിക്കുന്നു. സതി പോകാൻ
താൾ:Kathakali-1957.pdf/316
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല