ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

280 ത്തിങ്കൽ ചെന്നു ഭഗവാനെ സന്ദർശിച്ചുവരണമെന്നും ദേവകൾ ഉപദേശിക്കുന്നു. കൈലാസത്തെ പ്രാപിച്ച ദക്ഷനെ നന്ദികേശ്വരൻ തടഞ്ഞുനിറുത്തുകയും ആക്ഷേ പിക്കുകയും ചെയ്യുന്നു. ദക്ഷൻ തിരിച്ചുവന്നു യാഗങ്ങളിൽ ആരും ശിവൻ ഹവിർഭാഗം നൽകരുതെന്ന് ആജ്ഞാ പിക്കുന്നു. ബ്രഹ്മാവും ഒരു യാഗം നടത്താൻ നിശ്ചയിച്ചുറച്ചിട്ടു കൈലാസത്തിൽ ചെന്നു ഭഗവാനെ ക്ഷണിക്കുന്നു. ശിവ നാകട്ടെ, ഇന്നു ഞാൻ വരുവതവമാനം നിൻറ നന്ദനൻ വൈരി മല നൂനം ത നന്ദിയെ നിയോഗിപ്പനെന്നൊടു സമാനം ദക്ഷൻ എന്നു മറുപടി പറഞ്ഞു ബ്രഹ്മാവിനെ യാത്രയാക്കുന്നു. യാഗത്തിങ്കൽ ആഗതനായ നന്ദികേശ്വരനെ ആക്ഷേപിക്കുന്നു. ബ്രഹ്മാദികൾ വിവരാകുന്നു. കാലം കഴിഞ്ഞു ദക്ഷനും ഒരു യാഗമാരംഭിക്കുന്നു. ദധീചി മഹർഷി പ്രവേശിക്കുന്നു. തന്റെ യാഗത്തിൽ ശിവനു നൽകുന്നതല്ലെന്നു ദക്ഷൻ മുനിയോടു പറയുന്നു. ശിവവിശേഷം നാശഹേതുകമാണെന്നു മഹഷി ഉപദേശിക്കുന്നു. ഹവിർഭാഗം “ഗുണദോഷമാരുതിനിന്നു പറയേണ്ട കുതുകമില്ല മേ കേൾപ്പാനും എന്നു ദക്ഷൻ മുനിയുടെ ഉപദേശത്തെ തിരസ്കരിക്കുന്നു. നാരദൻ കൈലാസത്തിൽ ചെന്നു, ദക്ഷൻ യാഗത്തിൽ

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/318&oldid=223595" എന്ന താളിൽനിന്ന് ശേഖരിച്ചത്