283 ആലോചിക്കുകയും ചെയ്യുന്നു. രാജ്യഭാരം സചിവന്മാരെ ഏല്പിച്ചിട്ട് നളൻ വിജനമായ പുഷ്പവനത്തിൽ വസി ക്കുന്നു. ഉദ്യാനത്തിലെ കാഴ്ചകൾ ദമയന്തിയിലുള്ള അനുരാഗപാരവശ്യത്തെ പൂർവ്വാധികം വലിപ്പിക്കുന്നു. അവിടെ ഉദ്യാനത്തിൽ രതിശ്രമത്താൽ ക്ഷീണിതനായി ഉറങ്ങുന്ന ഒരു സുവർണ്ണഹം സം ഇണക്കാമെന്നോത്തു നളൻ പിടികൂടുകയും ശിവ ശിവ! എന്തുചെയ്തും ഞാൻ എന്നെ ചതിച്ചു കൊല്ലുന്നിതു രാജേന്ദ്രൻ എന്നും അതു നിലവിളിക്കുകയും ചെയ്യുന്നു. രാജാവു ഹംസത്തെ വിട്ടയയ്ക്കുന്നു. ഹംസമാകട്ടെ മടങ്ങിവന്ന നളനെ വാഴ്ത്തുകയും, "കാമിനി, രൂപിണി, ശീലവതീമണി, ഹേമാമോദസമയും, ഭിമനരേന്ദ്രപുതയുമായ ദമയന്തിയെ അനുരാഗിണിയാക്കി കൊടുക്കാമെന്ന് ഏ കയും ചെയ്യുന്നു. ഇതു കേട്ട് പ്രിയമാനസ നീ പോയ് വരേണം പ്രിയയോടെൻറ വാർത്തകൾ ചൊൽവാൻ എന്നായി, നളൻ. ഹാസം ക്ഷണത്തിൽ പറന്ന് കുണ്ഡിന ത്തിൽ ദമയന്തിയും തോഴിമാരും കൂടി വിഹരിക്കുന്ന ഉദ്യാ നത്തെ പ്രാപിക്കുന്നു. ഹംസത്തെ പിടിക്കുവാൻ ദമയന്തി മുതിരുന്നു. പിടികൊടുക്കാതെ ദമയന്തിയെ തോഴിമാരിൽ നിന്നുമകറ്റിയശേഷം, സൂത്രത്തിൽ, അവൾ നളനിൽ അനുരക്തയാണെന്നു മനസ്സിലാ ക്കുന്നു. നളനിൽ താൻ
താൾ:Kathakali-1957.pdf/323
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല