284 അനുരക്തയാണെന്ന വിവരം ഇതിനുമുൻപു തോഴിമാരോടു പോലും പറഞ്ഞിട്ടില്ലെന്നും, ഇനി കാലമേ ചെന്നുനീ മരാള പറക നര പാലനോടെല്ലാം പ്രതി പാലിതാവസരം എന്നും ദമയന്തി ഹംസത്തോടു പറയുന്നു. ചെന്നിതു പാവ ൻ പനോടഭിലാഷം എന്നാൽ ന നിന്നിലുമുണ്ടാമവനും പരിതോഷം പക്ഷേ അഥാ സംഭവിക്കാനിടവരരുതെന്നു പറഞ്ഞു, മാംസം നളന്റെ സമീപത്തെത്തി വിവരങ്ങൾ രാജാവിനെ ധരിപ്പിക്കുന്നു. Q ' അങ്ങിനെയിരിക്കെ ഒരു ദിവസം നാരദമുനിയും ത മുനിയും ദേവലോകത്തെത്തി ദമയന്തിയുടെ സ്വയംവര വാർത്ത ഇന്ദ്രനെ കേൾപ്പിക്കുന്നു. ദേവേന്ദ്രൻ, അഗ്നി, യമൻ, വരുണൻ എന്നിവർ സ്വയംവരാം കുണ്ഡിന ത്തിലേക്കു പുറപ്പെടുന്നു. മാർഗ്ഗമദ്ധ്യേ സ്വയംവരത്തിനു പോകുന്ന നളനെ കാണുകയും, ദേവന്മാർ നാൽവരിൽ ആരെയെങ്കിലും വരിക്കണമെന്നുള്ള അവരുടെ ശത്തെ ഭൂമിയെ അറിയിക്കാൻ നളനെ നിയോഗിക്കയും ചെയ്യുന്നു. ഭൈമീകാമുകനല്ലോ ഞാനും ദേവ സ്വാമികളെ കരുണവേണം സന്ദേ എന്നു നളൻ പറഞ്ഞുനോക്കിയെങ്കിലും അവരുടെ നിർബ്ബ ന്ധത്തെ അനുസരിക്കേണ്ടിവന്നു. തിരസ്കരണിയും വാങ്ങി നളൻ ദമയന്തിയുടെ അന്ത:പുരത്തിലേക്കു ചെല്ലുന്നു.
താൾ:Kathakali-1957.pdf/324
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല