299 ഞെരുങ്ങുന്നു. രാവണൻ സാമഗാനത്താൽ സന്തുഷ്ട നായ ഭഗവാൻ പ്രത്യക്ഷപ്പെട്ടു ദശാസ്യനും രാവണൻ എന്ന അഭിധാനവും, ചന്ദ്രഹാസം എന്ന ഖഡ്ഗവും നൽകി അനുഗ്രഹിക്കുന്നു. സാധനവധം ധമ്മപുത്രരും ദ്രൗപദിയും ശൃംഗാരപ്പദം. ധനൻ തിരനോട്ടം. ഒാധനനും ഭാനുമതിയും. എന്നു തുടങ്ങുന്ന പാടിപ്പടം. ദ്രൗപദിയുടെ വൈഭവ മോർത്തു തനിക്ക് കോപവും ഈഷ്യയും ഉണ്ടാകുന്നതായി ഭാനുമതി പറയുന്നു. അങ്ങനെയാണെങ്കിൽ, ഞാനവരെ മാനി ന്യൂനമെ വന്നിടുവൻ എന്നും ദുയോധനൻ പ്രിയയെ സമാധാനിപ്പിക്കുന്നു. അയാ ധനനും സഹോദരന്മാരും: - പാണ്ഡവരുടെ വാസസ്ഥല ത്തിന്റെ മഹിമയെ ഓർത്തു ദുയോധനൻ അസൂയപ്പെടുന്നു. പാണ്ഡവരുടെ ദുമ്മത്തെ ശമിപ്പിച്ചിട്ടും അവിടെ പാക്ക ണമെന്നും ദുശ്ശാസനാദികൾ അഭിപ്രായപ്പെടുന്നു. 'ആസ്ഥ യോടന്തം പുത്രനിരിക്കുമൊരാസ്ഥാനത്തിലിരിക്കണമെന്നു സുയോധനനും നിശ്ചയിക്കുന്നു. ഇന്ദ്രപ്രസ്ഥത്തിലേക്കു കടന്നു ചെല്ലുന്ന ദയാധനാദികൾക്ക് അവിടത്തെ മരതക മണി ശോഭിതമായ പ്രദേശം കണ്ട് സ്ഥലജലഭ്രാന്തിയുണ്ടാ കുകയും ഭീമൻ അവരെ നോക്കി കൈകൊട്ടി പരിഹസിക്കു കയും ചെയ്യുന്നു. പരപരിഹാസം അരുതെന്നു ധമ്മപുത്രൻ സഹോദരനെ ഉപദേശിക്കുന്നു.
താൾ:Kathakali-1957.pdf/339
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല