യുദ്ധത്തിനു വിളിക്കുന്നു. യുദ്ധം നടക്കുന്നു. തുടയിൽ ഗദാ
പ്രഹാരമേറ്റ് ദുൎയ്യോധനൻ വധിക്കപ്പെടുന്നു. സൂൎയ്യനസ്തമിച്ചപ്പോൾ യുദ്ധക്കളത്തിൽ പിലാചുക്കൾ പ്രവേശിച്ചു്
അവശിഷ്ടങ്ങൾ ഭക്ഷിക്കുന്നു (പ്രാകൃതഭാഷണം). പരിക്ഷിത്തു രാജകുമാരന്റെ ജനനത്തിൽ സന്തുഷ്ടനായ ധൎമ്മ
പുത്രർ ശ്രീകൃഷ്ണഭഗവാനെ വാഴ്ത്തുന്നു.
രാജസൂയം
ശ്രീകൃഷ്ണനും രുഗ്മിണീ സത്യഭാമമാരു ശൃംഗാര
ഒരുദിവസം ജ്യേഷ്ഠനായ ബലഭദ്രരോടും മന്ത്രിമാരോടും ഒന്നിച്ചു ഭഗവാൻ ആസ്ഥാനത്തിൽ ഉപവിഷ്ട
നായിരിക്കേ, ജരാസന്ധനാൽ കാരാഗൃഹത്തിൽ പാർപ്പി
ക്കപ്പെട്ട രാജാക്കന്മാരുടെ ഒരു ദൂതൻ പ്രവേശിച്ചു്. അവരുടെ സങ്കടനിവൃത്തിക്കായി അപേക്ഷിക്കുന്നു. ഈ സമയത്ത് നാരദമുനി അവിടെ എഴുന്നള്ളുന്നു. ഭഗവാൻ
അദ്ദേഹത്ത പൂജിച്ചിരുത്തിയശേഷം ധൎമ്മപുത്രരുടെ
കുശലത്തെപ്പറ്റി അന്വേഷിക്കുന്നു.ധർമ്മപുത്രർ രാജ
സൂയയാഗം ചെയ്യാനാരംഭിക്കുന്നുവെന്നും ഭഗവൽക്കാരുണ്യം പ്രാൎത്ഥിക്കയാൽ ഇന്ദ്രപ്രസ്ഥത്തിലേക്കെഴുന്നള്ളണ
മെന്നും മുനി കൃഷ്ണനോടു പറയുന്നു. ശ്രീകൃഷ്ണൻ ബലരാമനുമായി ആലോചിച്ചു തീർച്ചപ്പെടുത്തിയശേഷം ദൂതനെ
യാത്രയാക്കുകയും അനന്തരം ഇന്ദ്രപ്രസ്ഥത്തിലേക്കു പുറപ്പെടുകയും ചെയ്യുന്നു. ഇന്ദ്രപ്രസ്ഥത്തിൽ ആഗതനായ
ഭഗവാനെ ധൎമ്മപുത്രാദികൾ ഉപചരിക്കുന്നു. മഗധ
രാജാവായ ജരാസന്ധൻ കപ്പം തരികയില്ലെന്നുള്ളതിനാൽ
താൾ:Kathakali-1957.pdf/344
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
804