305 അവനെ നിഗ്രഹിക്കുവാനായി ഭീമസേനനെയും അന നെയും തന്നോടൊന്നിച്ചയയ്ക്കണമെന്ന് ശ്രീകൃഷ്ണൻ ധർമ്മ പുത്രരോടാവശ്യപ്പെടുന്നു. ചെയ്യുന്നു. യുധിഷ്ഠിരൻ അപ്രകാരം ജരാസന്ധൻ പുറപ്പാടും പത്നിയുമായുള്ള പാടി പദവും. കൃഷ്ണ, ഭീമാനന്മാർ ബ്രാഹ്മണവേഷത്തിൽ ജരാസന്ധസന്നിധിയിൽ പ്രവേശിക്കുന്നു. മാഗധൻ അവരെ പൂജിച്ചിരുത്തിയശേഷം ആഗ്രഹമെന്താണെന്ന്, ചോദിക്കയും എന്തുതന്നെയായാലും അതു സാധിച്ചുതരാ മെന്ന് ഏല്ലുകയും ചെയ്യുന്നു. ശ്രീകൃഷ്ണൻ ദ്വന്ദ്വയുദ്ധം ആവശ്യപ്പെടുന്നു. “വിക്രമിഭീമനിവൻ, ശക്രനന്ദനനിവൻ ചക്രപാണി കൃഷ്ണനെന്നെന്നെയും ബോധിക്ക് നീ എന്ന് ജരാസന്ധനോടു സത്യം വെളിപ്പെടുത്തുകയും ചെയ്യുന്നു. യുദ്ധം ചെയ്യണമെന്നു കൃഷ്ണൻ പറയുന്നതുകേട്ട് “കിന്തു ഭോ ചൊന്നതും നീ വാസുദേവ് എന്ന് ജരാസ സൻ കൃഷ്ണനെ ഹാസ്യഭാവത്തിൽ ആട്ടുന്നു. തുടർന്നു ജരാസന്ധൻ പറയുന്നു: " തണ്ടാർമാനിനി നാഥ! നീ ഭീരുവെന്നതും പണ്ട് ഞാനറിയുമല്ലോ' “അണ്ടർ കോൻ തനയനിന്നതിബാലകൻ പിന്നെ, നിങ്ങൾ നഹി ഭീമനോടയി, മമ.
താൾ:Kathakali-1957.pdf/347
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല