ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

313 രാവണൻ തൽക്ഷണം ഇന്ദ്രനെ മോചിപ്പിക്കുന്നു. അനന്തരം. വിനയഭാവത്തിൽ ബ്രഹ്മാവിനെ വണങ്ങി നിന്നിട്ട്, ഇതെല്ലാം പുത്രൻ സാഹസങ്ങളാണ്; അങ്ങ് ദയവായി ക്ഷമിക്കണം, എന്നപേക്ഷിക്കുന്നു. പങ്കജ സംഭവൻ സന്തുഷ്ടമാനസനായി ദശാസ്യനെ അനുഗ്രഹിച്ച ശേഷം മടങ്ങുന്നു. ഇന്ദ്രനും, നാരദനും: ദേവേന്ദ്രന്റെ പുത്രനായ ബാലി യെക്കൊണ്ടു രാവണന്റെ അഹങ്കാരം ശമിപ്പിക്കാമെന്നു നാരദൻ ദേവാധിരാജനെ സമാശ്വസിപ്പിക്കുന്നു. രാവണനും മണ്ഡോദരിയും പാടിപ്പടം. രാവണ സന്നിധിയിൽ നാരദമഹഷി പ്രവേശിക്കുന്നു. ആഗതനായ മഹാമുനിയെ ആനയിച്ച്, പൂജിച്ചു സുഖാസനസ്ഥനാ ക്കിയ ശേഷം ബദ്ധാഞ്ജലിയായിട്ട്, രാവണൻ തന്റെ വിപരാക്രമങ്ങളെയും ഇന്ദ്രനെ ബന്ധിച്ച കഥകളെയും മാറും വണ്ണിച്ചു കേൾപ്പിക്കുന്നു. എന്നിട്ട് ത്രിലോക സഞ്ചാരിയായ മുനിയോടും രാവണൻ ചോദിക്കുകയാണ്', ആരാനും ഇനി മമ വൈരികളായി ലോക 66 പോരിനു വന്നിടുവാൻ വീയമുള്ളവരുണ്ടോ ? ഈ ഭാഷണം കേട്ടിട്ട്, " മത്തനാം ബാലിക്കു മാത്രം ഭവാനോടു മത്സരമുണ്ടതു നിസ്സാരമത്രയും പുല്ലും ദശാസ്യനും തുല്യമെനിക്കും - എന്നു നിസ്സാരനായ ആ കുരങ്ങൻ ജല്പിക്കുന്നതായിട്ടും നാരദൻ തട്ടിവിടുന്നു. ഈ വിവരം പ്രസിദ്ധമാകുന്നതിനുമുൻപേ

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/355&oldid=223653" എന്ന താളിൽനിന്ന് ശേഖരിച്ചത്