314 അവന്റെ അഹങ്കാരം ശമിപ്പിക്കണമെന്നും നാരദൻ ലങ്കനാഥനെ ഉപദേശിക്കുന്നു. അങ്ങനെയാണെങ്കിൽ, “എന്തിനു താമസിക്കുന്നു-ഹന്ത! പോകവേഗം ബന്ധിച്ചിങ്ങുകൊണ്ടന്നീടാം-അന്ധനാമവ എന്നു രാവണനും തീർച്ചപ്പെടുത്തുന്നു. ലങ്കാലക്ഷ്മിയുടെ പുറപ്പാടു്. “വാനര ത്തിന്റെ പ്രഹാരം ഏറ്റു ശാപമോക്ഷം ലഭിക്കുന്നത് ഇനി എന്നാണ് ? എന്നിപ്രകാരം അവൾ തന്റെ അവസ്ഥയെപ്പറ്റി ചിന്തിക്കുന്നു. ലങ്കയുടെ രക്ഷാഭാരം ലങ്കാലക്ഷ്മിയെ ചുമ തലപ്പെടുത്തിയശേഷം രാവണൻ നാരദമഹഷിയോടുകൂടി ബാലിയെ ബന്ധിക്കാൻ പുറപ്പെടുന്നു. ബാലിയുടെയും, സുഗ്രീവാദികളായ ഇതരകപീന്ദ്ര ന്മാരുടെയും തിരപ്പുറപ്പാട്: തന്നെ എതിക്കുന്നതിനു രാവണൻ വരുന്നുണ്ടെന്നും, അവനെ കൊല്ലുകയോ ബന്ധി ക്കുകയോ ഏതാണു വേണ്ടതെന്നും ബാലി മറ്റുള്ള വരുടെ അഭിപ്രായം ആരായുന്നു. രാവണനെ വധിക്കണമെന്നു സുഗ്രീവനും, മർദ്ദിച്ചുവിട്ടാൽ മാത്രം മതിയെന്നു ഹനുമാനും അഭിപ്രായപ്പെടുന്നു. ബാലിയുടെ സമുദ്രവനയും വിചാരപ്പദവും. രാവ ണനും നാരദമുനിയും അകലെനിന്നും സമീപിക്കുന്നതു കാണുന്നു. അനന്തരം ബാലി സമുദ്രതീരത്തിൽ സ്ഥിതി ചെയ്ത് സന്ധ്യാവന്ദനമാരംഭിക്കുന്നു. രാവണനും നാരദനും പ്രവേശിക്കുന്നു.
താൾ:Kathakali-1957.pdf/356
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല