ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

24 “നായദ്ഭക്തിഭരണ സമനസാ ശ്രീമാൻ വേദാഭിധ ക്ഷോണീന്ദ്രനെ കൃതാ നിരാകൃതകലിൽ "ഗ്രാഹ്യാ സ്തുതിയാഥ ലക്ഷ്മീവല്ലഭ കൃഷ്ണഗീതി' രീതി വിഖ്യാതാ തവാനുഗ്രഹാ ശേഷം പുഷ്കരലോഹ ഭജതാം പുതു മോക്ഷിയം. എന്ന കൃഷ്ണനാട്ടത്തിലെ അവസാനശ്ലോകത്തിൽനിന്നും, കലിദിന സംഖ്യ ഗ്രാഹ്യാസ്തുതി നാഥാ' എന്നുള്ളതിന്, കലിദിനം 1 735, 612-ലാണ് പ്രസ്തുത കൃതി പൂർത്തിയായ തെന്നു നിണ്ണയിക്കാം. ഇതിനെ കണക്കാക്കിയാൽ കൊല്ലവഷം 829 -ാമാണ്ട് ധനുമാസത്തിലാണു കൃഷ്ണനാട്ട ത്തിന്റെ ഉത്ഭവമെന്നു സിദ്ധിക്കുന്നു. ഈ കൃതിക്കു ഗ്രന്ഥ കത്താവു നൽകിയ പേരു 'കൃഷ്ണഗീതി' എന്നാകുന്നു. കൃഷ്ണനാട്ടത്തിന്റെ ആവിർഭാവത്തിനും അടിസ്ഥാന മായി പറഞ്ഞുവരുന്ന ഒരു ഐതിഹ്യമുണ്ട്. ഭഗവൽ ഭക്തനായിരുന്ന സാമൂതിരിപ്പാട്ടിനു സുപ്രസിദ്ധനായ വില മംഗലത്തു സ്വാമിയാർ ശ്രീകൃഷ്ണനെ കാണിച്ചുകൊടുത്തു വെന്നും ഭക്തിപരവശനായ രാജാവ് ഭഗവാനെ കടന്നു പിടികൂടാൻ ശ്രമിച്ചപ്പോൾ, അതു വില്വമംഗലം പറ ഞ്ഞിട്ടില്ല' എന്നു പറഞ്ഞു ഭഗവാൻ പെട്ടെന്നു മറഞ്ഞു കളഞ്ഞുവെന്നും, ഭഗവാന്റെ മുടിക്കെട്ടിൽനിന്നും ഒരു പീലി കഷണം തമ്പുരാൻ കിട്ടിയതുപയോഗിച്ചാണു കൃഷ്ണൻ

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/36&oldid=222024" എന്ന താളിൽനിന്ന് ശേഖരിച്ചത്