ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

325 എന്നും ബ്രാഹ്മണരുടെ അനശനത്തിൽ ഉൽക്കണ്ഠയേ പ്രകടിപ്പിച്ചു സന്തപിക്കയാണു ചെയ്യുന്നത്. ദ്രൗപദി ദേവിയെ പോലെ ശ്രേഷ്ഠയായ ഒരു നായികയെ സ്വകൃതി യിൽ അവതരിപ്പിച്ച കവിരാജനായ ആ രാജകവിയുടെ ഔചിത്യദീക്ഷ വർണ്ണനാതീതമെന്നേ പറവാനുള്ളു . കിമ്മീരവധം കഥതന്നെ നാട്യയോഗ്യമാക്കിയതിൽ തമ്പു രാൻ പ്രദശിപ്പിച്ചിരിക്കുന്ന മധുരതരമായ സ്വാതന്ത്ര്യം അദർഭമത്രേ. ശാർദ്ദൂലൻറയും സിംഹികയുടെയും സൃഷ്ടി കഥാഭിനയത്തെ അവിച്ഛിന്നസുന്ദരമായ ഒരു സര ണിയിലേക്കു നയിക്കുന്നു. ധമ്മപുത്രർ ആദ്യവസാന പദവിയെ പ്രദാനം ചെയ്തിട്ടുള്ള ഒരാട്ടക്കഥ കിമ്മീരവധ ല്ലാതെ വേറെയില്ല. ആ പ്രാധാന്യത്തിനനു സരിച്ചു ആട്ട ത്തിന്റെ ചിട്ടയും രൂപീകരിച്ചതോക്കുമ്പോൾ കോട്ടയം തിരുമേനിയുടെ രസപുഷ്കലമായ മസ്തിഷ്കം സർവ്വഥാ ശ്ലാഘനീയം തന്നെ. ma പുരാണപ്രകാരം കിമ്മീരവധത്തിനുശേം പാണ്ഡവ ന്മാരെ സന്ദശിക്കുന്ന ദുർവാസസ്സിനെ, ആട്ടക്കഥയുടെ ഘട നാഭിരാമം ഉദ്ദേശിച്ച് കാലേകൂട്ടി തന്നെ യുധിഷ്ഠിര സമീപം പ്രവേശിപ്പിച്ച ഗ്രന്ഥകാരന്റെ ബുദ്ധി കൗശലം നാട്യകലാസരണിയുടെ കുസുമമൃദുലവും സൗരഭരമണീയവു മായ പരിസരത്തിൽ സദാ നൃത്തംവെയ്ക്കുന്ന പ്രതീതിയെ പഠിതാക്കളിൽ ഉളവാക്കുന്നു. ഭാരതകഥയും വിപരീത മായി ദുർവ്വാസസ്സ് ശിഷ്യന്മാരോടു കൂടി തൃപ്തിമാനായി യുധിഷ്ഠിര ചക്രവർത്തിയെ അനുഗ്രഹിച്ചശേഷം,

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/369&oldid=223612" എന്ന താളിൽനിന്ന് ശേഖരിച്ചത്