ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

332 അരിവരനിരകളെ അരനിമിഷ അതിപെടുത്തുന്നതിലതിനിപുണാ എന്നത്രേ ആ സ്വവേശ്യ സ്വപ്രണയപാത്രമായ സുകുമാരനെ വിളിക്കുന്നത്. കാമപ്രാന് ചെയ്യുന്നി ടത്തും ഉർവ്വശിയുടെ മുൻകരുതൽ ശ്രദ്ധേയമാണ്; കുരുവര തരിക തവാധരബിംബം അരുതരുതതിനിഹ കാലവിളംബം' എന്നിങ്ങനെ അനനു മറ്റുയാതൊരു വിശേഷണ പദവും ഇല്ലാത്തതുപോലെ 'കുരുവര എന്നു പ്രയോഗി ച്ചിരിക്കുന്നു. കുരുവം' എന്ന പദത്തിന്റെ പ്രഥമവ ണത്തിൽ ഉണ്ടാകുന്ന പ്രതീതി ആയോധനപരമാണ്. ദുരോധനാദികളും, യുധിഷ്ഠിരാദികളും ഒരുപോലെ ഒരു വിൻ സന്താനങ്ങളായതിനാൽ ഒരു പദപ്രയോഗം ഇരു കൂട്ടം ഭംഗിയായി യോജിക്കുന്ന സ്ഥിതിക്ക്, ഫൽ ഗുനനെ ഉദ്ദേശിച്ചു ആ പദം പ്രയോഗിച്ച പണ്ഡിത ശിരോമണിയും ശ്രീപോർക്കലി ഭഗവതിയുടെ കാരുണ്യാ മൃതത്തിനു നിത്യപാത്രവുമായ ആ തിരുമേനി ഒരിക്കലും ഔചിത്വദീക്ഷയിൽ നിന്നും വ്യതിചലിച്ചിട്ടില്ലെന്നും കൂടി പറഞ്ഞുകൊള്ളട്ടെ. എങ്കിലും ഉവ്വശിയുടെ ഇംഗി തത്തിനു തനിക്കുള്ള ആനുകൂല്യത്തെ തമ്പുരാൻ ഈ വിധം പ്രദർശിപ്പിച്ചു എന്നേയുള്ളൂ. ഉർവ്വശിയുടെ പദത്തിനു മുമ്പുള്ള ശ്ലോകത്തിൽതന്നെ കോട്ടയത്തു തമ്പുരാൻ ആ ദേവാംഗനയുടെ അഭിലാഷത്തെ ആദരിച്ചിട്ടെന്നപോലെ അജുനൻ ഇന്ദ്രജാതിത്വത്തെപ്പറ്റി മൗനമവലംബി

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/376&oldid=223676" എന്ന താളിൽനിന്ന് ശേഖരിച്ചത്