ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

339 സുപ്രസിദ്ധമായ ഒരു സുരഭിലകുസുമമാകുന്നു. മാൻ പുറപ്പാടിനുള്ള മൂന്നു ശ്ലോകങ്ങളും രസപുഷ്ടിക്കു ഉത്തമോദാഹരണങ്ങളത്രേ. തമ്പുരാൻ ബകവധവും സാഹിത്യസൗകുമാര്യത്തിൽ ഒട്ടും തന്നെ പിന്നോക്കമല്ല. “മാതൃവാക്യാപകർ സമാന ഭൂസുരേന്ദ്രമിദമേത ബദാഷ അന്ധസാ ജാരവനിമരാതിം മുഷിനാശമനമാ നിനിഷ്ടം ഇത്യാദി ചമത്കാരസുന്ദരങ്ങളായ പദങ്ങൾ പ്രസ്തുത കഥയിലും സുലഭമാണ്. കോട്ടയം കഥകളിലെ സാഹിത്യ വിമർശം ഇങ്ങനെ വിരാമം പ്രാപിക്കട്ടേ. ഇനി വിദ്വാൻ അശ്വതിതിരുനാൾ തമ്പുരാൻ കൃതികളെ എടുക്കാം. രുഗ്മിണീസ്വയംവരം, പൗണ്ഡ്രക വധം, അംബരീഷചരിതം, പൂതനാമോക്ഷം എന്നു നാലാട്ട വിദ്വാൻ അശ്വതിതിരുനാൾ തമ്പുരാൻ കൃതികൾ കഥകളാണ് അവിടുന്നു രചിച്ചിട്ടു അദ്ദേഹത്തിന്റെ പദ ദണ്ഡകങ്ങൾക്കും ഒരു പ്രത്യേക മാധുര്യം തന്നെയുണ്ട്. ഈ വസ്തുതയെ നമ്മുടെ സരസഗായക കവി എന്ന പ്രത്യേക നാമത്താൽ അറിയപ്പെടുന്ന മഹാകവി, കെ. സി. കേശവപിള്ള അവർകൾ സഹൃദയലോകത്തിനു വിശദമാക്കി കൊടുത്തി ട്ടുണ്ട്. അദ്ദേഹം ഇങ്ങനെ പറയുന്നു: “കവിരാജ രാജനായ ജയദേവൻ ഗീതഗോവിന്ദത്തിലെ

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/385&oldid=223614" എന്ന താളിൽനിന്ന് ശേഖരിച്ചത്