25 മുടിയുണ്ടാക്കി തെന്നും മറ്റുമാണ് ഐതിഹ്യം. ഐതി മെന്തായിരുന്നാലും കാവ്യനിർമ്മിതിക്കു മാനവേദൻ തിര ഞെഞ്ഞെടുത്തതു ശ്രീകൃഷ്ണകഥകളാണ്; കൃഷ്ണാവതാരം മുതൽ സ്വതാരോഹണം വരെ എട്ടുദിവസത്തെ കഥകളായിട്ടാ ണെഴുതിയത്. അഷ്ടപദിയിലെപ്പോലെ സംസ്കൃതത്തി മാണ ശ്ലോകങ്ങളും പദങ്ങളും കൃഷ്ണഗീതിയിലും കാണു സമ്പ്രദായവിധങ്ങൾക്ക് അഷ്ടപദിയാട്ടത്തിൽ നിന്നും ചില ദേശങ്ങളെല്ലാം മാനവേദൻ കൃഷ്ണനാട്ടത്തിൽ വ ് കയുണ്ടായി. ഇതിൽ പ്രധാനം വേഷങ്ങളുടെ മാതൃകയിലാണ്. ഇന്നു കഥകളിയിൽ കാണുന്ന കൃഷ്ണൻ മുടി കൃഷ്ണനാട്ടത്തിലെ രീതിയനുസരിച്ചുള്ള താകുന്നു. കൂടിയാട്ടത്തിലും അഷ്ടപദിയാട്ടത്തിലും നടപ്പി ലിരുന്നപോലെ പാത്രങ്ങളെ ഹസ്തമുദ്രകൾ കാണിച്ചു രസഭാവസ്ഫുരണത്തോടെ തന്നെയാണു കൃഷ്ണനാട്ടത്തിലെ പദങ്ങളും അഭിനയിക്കുന്നത്. എന്നാൽ പാടുന്നതിനു പ്രത്യേകം ഗായകന്മാർ കൃഷ്ണനാട്ടത്തിൽ നിശ്ചയിക്കപ്പെട്ടു; തന്മൂലം പദങ്ങളുടെ അത്ഥവും ആശയവും സുവ്യക്തമായി അഭിനയിക്കുന്നതിനും കഥാപാത്രവുമായി സാമ്യം പ്രാപി ക്കുന്നതിനും നടൻ സാദ്ധ്യമായി. പിൽക്കാലത്തു രാമനാട്ട ത്തിനു വഴിതെളിച്ച കൃഷ്ണനാട്ടത്തിലെ വേഷവിഭാഗങ്ങളിൽ ചിലതെല്ലാം ഇന്നും അപരിഷ് കൃതമായിത്തന്നെയിരിക്കുന്നു. ചില കഥാപാത്രങ്ങൾക്കു മരത്തിൽ പണിതുണ്ടാക്കിയ "പൊയ് മുഖം വെച്ചുകെട്ടിയാണു് ആടുന്നത്; ജാംബവാൻ, നരകാസുരൻ, യമൻ, പൂതന, ബ്രഹ്മാവ് മുതലായവരുടെ വേഷങ്ങൾ ഇതിനുദാഹരണം. കൃഷ്ണനാട്ടത്തിലെ വേഷങ്ങ
താൾ:Kathakali-1957.pdf/39
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല