ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

348 9 15-ാമാണ്ടാണെന്നും അറുപതുവയസ്സിനു മേൽ അദ്ദേഹം ജീവിച്ചിരുന്നു എന്നും പറയപ്പെടുന്നു. അപിയ മമ ദയിതാ കളിയല്ലാതിചിരതാ പ്രാണൻ കളയുമതി വിധുരം എന്നാൽ മറുതിവന്നിതു കുലമിതഖിലവും എന്നീ പദങ്ങളിൽ അറം പറ്റീട്ടുണ്ടെന്നും അതിനാൽ അടുത്ത തലമുറയോടെ അദ്ദേഹത്തിന്റെ കുടുംബത്തിൽ സന്തതിയില്ലാതായി, എന്നും കേൾവിയുണ്ടു്. നളചരിതം ആട്ടക്കഥ മണിപ്രവാള ഭാഷയിലാണ രചിച്ചിട്ടുള്ള തെങ്കിലും മിക്കവാറും ഒരു സംസ്കൃതകൃതിയെന്നു പറയത്തക്കവണ്ണം കഠിന സംസ്കൃതപദങ്ങൾ അതിൽ പ്രയോഗിച്ചിട്ടുണ്ടു്. വാർ സംസ്കൃത നാമ നളചരിതം ത്തിലും മലയാളത്തിലും ഒരുപോലെ പണ്ഡി തനാണു്. അതുകൊണ്ടു രണ്ടു ഭാഷയിലും അദ്ദേഹം നിരങ്കുശനായി വിഹരിക്കുകയും ചെയ്തിട്ടുണ്ടു്. സംസ്കൃതവ്യാകരണനിയമങ്ങളെ മലയാളത്തിൽ പ്രയോ ഗിക്കാൻ അദ്ദേഹത്തിനു യാതൊരു മടിയുമില്ല. വിശേഷണത്തിനു വിശേഷ്യത്തിന്റെ വിഭക്തിവചനങ്ങൾ വേണമെന്നത് a. സംസ്കൃതവ്യാകരണസിദ്ധാന്തമാകുന്നു. എന്നാൽ മലയാളത്തിൽ ആ നിർബന്ധമില്ലെന്നുമാത്ര ചില സാഹിത്യകാരന്മാരുടെ അഭിപ്രായത്തിൽ അതു പാടില്ലെന്നും കൂടി ശാര്യമുണ്ട്. വാരാകട്ടെ കൂസൽ കൂടാതെ സംസ്കൃതനിയമത്തെ മലയാളത്തിലും ഉപയോഗി ചിട്ടുള്ളതു നോക്കുക:

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/394&oldid=223671" എന്ന താളിൽനിന്ന് ശേഖരിച്ചത്