27 ഇന്നും കേരളത്തിലെ വടക്കൻ ദിക്കുകളിൽ കൃഷ്ണനാട്ട ത്തിനു പ്രചാരമുണ്ട്. ദൃശ്യ കലാപ്രസ്ഥാനമെന്ന നില വിട്ട്, ഒരു വഴിപാടെന്ന നിലയ്ക്കാണു് ഇന്നു് ഇതു കളിച്ചുവരാറുള്ളത്. കലാപരമായ എല്ലാ മേന്മയും പ രിയായി ആദ്ധ്യാത്മിക ചൈതന്യമുള്ള ഒരു ദൃശ്യപ്രസ്ഥാ നമെന്ന മഹിമ കൃഷ്ണനാട്ടം അർഹിക്കുന്നു. ഇപ്പോൾ ഗുരു വായൂർ ദേവസ്വം വകയായി ഒരു കളിയോഗം മാത്രമേ കൃഷ്ണനാട്ടത്തിനുള്ള. (ഈ കളിയോഗത്തിലെ ആശാനായ രാവുണ്ണിക്കർത്താവാണു കൃഷ്ണന്റെ വേഷം കെട്ടുന്നതു്.) കൃഷ്ണനാട്ടം പല കായത്തിലും കഥകളിയോടു സാദൃശ്യ മുള്ള താണെന്നു് അതിന്റെ വിവരണത്തിൽനിന്നും മനസ്സി ലാക്കാം. അഷ്ടപദിയാട്ടത്തിന്റെ അനുകരണമായ കൃഷ്ണ നാട്ടം അഷ്ടപദിയെക്കാൾ പരിഷ്കൃതമായ ഒരു ദൃശ്യ പ്രസ്ഥാനമാകുന്നു. കൃഷ്ണനാട്ടത്തെ അനുകരിച്ചാണ് കഥക ളിയുടെ ഉപജ്ഞാതാവ് രാമനാട്ടം നിർമ്മിച്ചത്. പില് ലത്തു കുത്തിലെയും കൂടിയാട്ടത്തിലെയും അഭിനയസങ്കേത ങ്ങളെ ആസ്പദമാക്കി പരിഷ്കരിക്കപ്പെട്ട രാമനാട്ടം കലാപ രമായി കൃഷ്ണനാട്ടത്തിനേക്കാൾ വളരെ ഉയർന്ന ഒരു സ്ഥാനം കരസ്ഥമാക്കി. ചാക്യാർകൂത്ത്, മോഹിനിയാട്ടം, കൂടിയാട്ടം, അഷ്ടപദിയാട്ടം, കൃഷ്ണനാട്ടം മുതലായ ദൃശ്യകലകളുടെ സമ്മിശ്രവും പരിഷ്കൃതവും ആയ രൂപമാണു രാമനാട്ടം അല്ലെങ്കിൽ കഥകളി എന്നു പറയാം. ശാസ്ത്രാനുസാരി യായ അഭിനയസമ്പ്രദായം കഥകളിക്കു കരഗതമാവാൻ കാരണം കൂത്തും കൂടിയാട്ടവുമാണെന്നതിനു സംശയമില്ല. കഥകളിയിലെ അഭിനയമാതൃകയും വേഷവിധാനങ്ങളു
താൾ:Kathakali-1957.pdf/41
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല