367 രുന്നതിനാൽ പിൽ ക്കാലത്തു സോപാനസംഗീതമെന്നു (പടിക്കൽപ്പോട്ടു പേരുണ്ടായി. മേന്മയെ സാഹിത്യത്തിൻറ ഹനിക്കാതെ പദങ്ങളുടെ ഭാവഗാംഭീരത്തെ തികച്ചും നിഷ്കർഷിച്ചുകൊണ്ടാണ് സോപാനസമ്പ്രദായ ത്തിൽ ഗാനങ്ങൾ ആലപിക്കപ്പെടുന്നതു്. കഥകളിയുടെ ആവിഭാവത്തിനുശേഷം സോപാനസംഗീതത്തിൽ പ്രശസ്ത ന്മാരായിരുന്ന ഗായകന്മാർ കഥകളി ഗായകന്മാരായി തിർന്നു. അനന്തരകാലത്ത് ഇതര സംഗീതസമ്പ്രദായ ങ്ങൾ കേരളത്തിൽ പ്രചുരമായി പ്രചരിക്കാൻ തുടങ്ങിയ തോടെ കഥകളിസംഗീതത്തിൽ ഏറെക്കുറെ പോരായ്മ കൾ കടന്നു കൂടിയിട്ടുണ്ട്. ശ്രവണസുഖത്തെ മാത്രം ലക്ഷ്യ മാക്കി ആലപിക്കപ്പെടേണ്ടവയല്ല കഥകളിപ്പാട്ടുകൾ. കഥകളിപ്പദങ്ങൾ പ്രധാനമായും അഭിനയപാട്ടുകളാണ്. സോപാന സംഗീതം ഇതിനു സ്വീകരിച്ചിരിക്കുന്നതിന്റെ കാരണം. ഇക്കാരണത്താലത്രേ ശുദ്ധമായ കുറഞ്ഞൊരു കാലമായി കഥകളി സംഗീതം ദേശീയ മാക്കണമെന്ന് ചിലർ മുറവിളികൂട്ടുന്നുണ്ട്. കർണ്ണാടിക് സംഗീതത്തിന്റെ രാഗശുദ്ധിയെ അനുകരിക്കുകയും, താനു ആലപിക്കുകയും ചെയ്യണമെന്നാണ് ദേശിയം' എന്ന നിർവ്വചനം കൊണ്ട് ഇക്കൂട്ടർ അർത്ഥ കഥകളി ഭാഗവതന്മാർ കുറെ കണ്ണാടിക സരണമായി സംഗീതം അഭ്യസിച്ചവരായിരിക്കണമെന്ന് ഈയിടെ ഒരു മാന്യൻ പറഞ്ഞതായി ഓക്കുന്നു. കഥകളിപ്പദങ്ങളെ ദേശീയമാക്കുകയാണെന്ന പേരിൽ കണ്ണാടിക് സംഗീത ത്തിന്റെ ചുവ അതിൽ കടത്തിവിടുന്നതിനുള്ള ഒരു ശ്രമം
താൾ:Kathakali-1957.pdf/415
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല