375 അഭ്യാസബലം ചാതുരിക്കു പുറമേ, വേഷസൗഭാഗ്യം എന്നിവയെല്ലാം കർത്താവിൽ തികഞ്ഞിരുന്നു. പ്രസിദ്ധ വേഷങ്ങളുടെ കൂട്ടത്തിൽ, കോട്ടയം കഥകളിലെ ആദ്യവ സാനങ്ങൾ, വിജയത്തിൽ രാവണൻ, ചെറിയ നരകാ സുരൻ, ഇവയൊക്കെ എടുത്തു പറയേണ്ടതുണ്ട്. 08 ക കാലം മണ്ണിലേടത്തു നായരുടെ (കോഴിക്കോട്ട്) കളിയോഗ ത്തിൽ വന്നിരുന്നതല്ലാതെ മറെറാരു കഥകളിയോഗ ത്തിലും സ്ഥിരമായി നടന്നിട്ടില്ല. മധ്യവയസ്സിനുശേഷം നടന്നിരുന്നുവെങ്കിലും ജനങ്ങൾക്ക് അദ്ദേഹത്തോടുള്ള ബഹുമാനാദരങ്ങൾക്ക് ലേശവും കുറവുണ്ടായിരുന്നില്ല. അസ്ഥിരചിത്തനായി ഇട്ടിരാരിച്ചമേനോൻ അലഞ്ഞു 1003-1078. വള്ളുവനാട്ടതാലൂക്കിൽ കല്ലുവഴിയാണു മേനോൻറ ജന്മദേശം. കുത്തന്നൂർ ശങ്കുപ്പണിക്കരുടെ ശിഷ്യന്മാരിൽ പ്രധാനിയായിരുന്ന ഇദ്ദേഹം ഒളപ്പമണ്ണ കളിയോഗത്തിൽ വച്ചു അഭ്യസിക്കുകയും അവിടത്തെ ആദ്യവസാനക്കാരനും ആശാനുമായിത്തീരുകയും ചെയ്തു. വേഷഭംഗി അനിതര സാധാരണമത്രേ. രസങ്ങൾ നടിക്കുന്നതിലും ഇദ്ദേഹം അതിനിപുണനായിരുന്നു. ഇട്ടിരാരിച്ചമേനോനു തുല്യം മെയ്യും കയ്യും ഒത്തിണങ്ങിയ മറെറാരു കഥകളി നടൻ അക്കാലത്തുണ്ടായിരുന്നില്ലെന്നാണു കേൾവി. പ്രസിദ്ധ വേഷങ്ങൾ:- കിമ്മീരവധത്തിൽ ധർമ്മപുത്രർ, ബകവധ ത്തിലും സൗഗന്ധികത്തിലും ഭീമസേനൻ, സുഭദ്രാഹരണ ത്തിലജ്ജുനൻ, ഉത്ഭവത്തിലും കാർത്തവീര്യവിജയത്തിലും
താൾ:Kathakali-1957.pdf/425
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല