ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

(ജനനം 381 തിരുവിതാംകൂറിലാണെങ്കിലും, സ്ഥിരവാസം ഏറെയും തൃപ്പൂണിത്തുറ ആയിരുന്നതിനാലും ആട്ടം കല്ലു വഴി വിട്ട് അനുസരിച്ചായിരുന്നതിനാലും വടക്കനായി പരി ഗണിക്കേണ്ടിയിരിക്കുന്നു. പട്ടിക്കാന്തൊടി രാവുണ്ണി മേനോൻ. 1056 - 1124 വള്ളുവനാട്, ചെത്തല്ലൂരാണു രാവുണ്ണി മേനോൻ സ്വദേശം. ആദ്യവസാന നടൻ, ആശാൻ എന്നീ നില കളിൽ കഥകളിരംഗത്തു സ്ഥിരപ്രതിഷ്ഠയാർജ്ജിച്ച ഇദ്ദേഹം ഇട്ടിരാരിച്ച മേനവന്റെ ശിഷ്യന്മാരിൽ പ്രഥമ ഗണനീയനാകുന്നു. കൊടുങ്ങല്ലൂർ കുഞ്ഞുണ്ണിത്തമ്പുരാൻ അടുക്കൽനിന്നും മേനോൻ ശാസ്ത്രീയമായ അഭിനയം പരി ശീലിച്ചു. കോട്ടയം കഥകളിലെ ആദ്യവസാനങ്ങൾ, ആദ്യത്തെ ദക്ഷൻ, രണ്ടാംദിവസത്തെ നളൻ, സുഭദ്രാഹര ണത്തിലനൻ, ചെറിയ നരകാസുരൻ, വിജയങ്ങളിൽ രാവണൻ, സന്താനഗോപാല ബ്രാഹ്മണൻ, സുന്ദരബ്രാഹ്മ ണൻ, ദുർവ്വാസാവ് എന്നീ വേഷങ്ങൾ സുപ്രസിദ്ധങ്ങ ളാണ്. രസര് രണം കുറയുമെങ്കിലും, ശുദ്ധിയും വൃത്തിയും തികഞ്ഞ കയ്യും മെയ്യും, കണക്കൊത്ത് ചൊല്ലിയാട്ടവും മേനോൻ ആട്ടത്തിന്റെ സവിശേഷതകളാകുന്നു. വേഷ പകർച്ച കുറവാണു് ; എന്നാൽ ആട്ടത്തിന്റെ ഒതു ക്കവും മേല്പറഞ്ഞ ഗുണങ്ങളും മൂലം ജനസമ്മതി നേടി. പ്രശസ്ത ആശാനായിരുന്ന പട്ടിക്കാംതൊടിയുടെ ശിഷ്യരിൽ തേക്കിങ്കാട്ടിൽ രാവുണ്ണിനായർ, വാഴേങ്കട കുഞ്ചുനായർ, കലാമണ്ഡലം കൃഷ്ണൻനായർ, കലാമണ്ഡലം രാമൻകുട്ടി, ഇവർ പ്രസ്താവ്യരാകുന്നു. a

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/431&oldid=223556" എന്ന താളിൽനിന്ന് ശേഖരിച്ചത്