ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

386 9821040. ആദ്യവസാന 'നളനുണ്ണി' എന്ന അപരനാമധേയത്താൽ അറിയ പ്പെട്ടിരുന്ന രാമൻ ഏറ്റുമാനൂർ എന്ന സ്ഥലത്ത് മന്നത്തൂർ തറവാട്ടിലാണു ജനിച്ചത്. ഇദ്ദേഹം സുപ്രസിദ്ധനായ ഒരു ഗുരുനാഥനും പ്രാമാണികനായ ഒരു വേഷക്കാരനുമായിരുന്നു. ഉത്രം തിരുനാൾ തിരുമനസ്സ കൊണ്ട് ഇളയതമ്പുരാനായിരുന്ന കാലത്തും, മഹാരാജാ വായശേഷവും തിരുമനസ്സിലെ കളിയോഗത്തിലെ പ്രധാന അംഗമായി നളനുണ്ണി സേവനമനുഷ്ഠിച്ചു. മഹാരാജാ വിന്റെ കല്പനപ്രകാരം ഉണ്ണിയുടെ കുടുംബത്തിന് ഏറ മാനൂർ ദേവസ്വത്തിൽനിന്നും ഉള്ള വർഷാശനം ഇന്നും ലഭിച്ചുവന്നു. നളചരിതം ഒന്നാം ദിവസത്തെ നളൻ, ഹാസം, രണ്ടാംദിവസത്തെ നളൻ, സൗഗന്ധികത്തിൽ ഹൗമാൻ ആദിയായവ ഉണ്ണിയുടെ പ്രസിദ്ധ വേഷങ്ങ ളാണു്. ഈശ്വരപിള്ള വിചാരിപ്പുകാർ ആദ്യവസാന ക്കാരനാകുന്നതിനു മുൻപ് കൊട്ടാരം കളിയോഗത്തിൽ മറ്റ് ആദ്യവസാനക്കാരുടെ പച്ച അത്ര നന്നായിരുന്നില്ല. അതുകൊണ്ടു നളനുണ്ണി പച്ചയാണു കെട്ടുക പതിവ്. ഇദ്ദേഹത്തിന്റെ സിതാസ്വയംവരത്തിൽ പരശുരാമനും പ്രസിദ്ധമാണ്. കണ്ടിയൂർ പപ്പുപിള്ള (കണ്ടിയൂർ-മാവേലിക്കര കൊല്ലം 10 68-ാമാണ്ട് ചരമമടഞ്ഞ പപ്പുപിള്ള കഥകളിനടന്മാർക്കും എല്ലാംകൊണ്ടും മാതൃകാപുരുഷ നായി വർത്തിച്ചിരുന്ന ഒരു ദേഹമാണ്. അഭിനയവിഷയ

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/436&oldid=223561" എന്ന താളിൽനിന്ന് ശേഖരിച്ചത്