ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

387 ത്തിലും ശിഷ്യന്മാരെ അഭ്യസിപ്പിക്കുന്നതിലും അതിനിപുണ നായിരുന്ന ഇദ്ദേഹത്തിന്റെ കാലകേയവധത്തിലജ്ജുനൻ, ഉത്തരാ സ്വയംവരത്തിൽ ദുര്യോധനൻ അഴകിയ രാവണൻ എന്നീ വേഷങ്ങൾ കേൾവി പെറ്റതായിരുന്നു. മരിക്കു മ്പോൾ കണ്ടിയൂർ പപ്പുപിള്ളയും എഴുപതു വയസ്സിൽ കൂടുതൽ പ്രായമുണ്ട്. ഈശ്വരപിള്ള വിചാരിപ്പുകാർ 990 - 1049. നെയ്യാറ്റിൻകര പെരുങ്കടവിള ദേശമാണ് ഈശ്വര പിള്ളയുടെ ജന്മസ്ഥലം. ബാല്യകാലത്ത് അരക്ഷിതാ വസ്ഥയിൽ കഴിഞ്ഞുവന്ന ഈച്ചരൻ അക്കാലത്തു് ഇളമുറ യായിരുന്ന ഉത്രംതിരുനാളിന്റെ ദൃഷ്ടി യിൽ പെടുവാനിട യായി. മുഖശ്രീ കണ്ട് സന്തുഷ്ടനായ തിരുമനസ്സിലെ ഉത്സാഹത്തിൽ ഈച്ചരനെ കഥകളിക്കു കച്ചകെട്ടിച്ചു. പിൽക്കാലത്ത് ഉത്രം തിരുനാൾ തിരുമനസ്സിലെ പ്രധാന സേവകനും പള്ളിയറ വിചാരിപ്പുകാരുമെന്ന സ്ഥാന ലബ്ധിയും ഈശ്വരപിള്ളയും സിദ്ധിച്ചു. ശേഖരവാരാണ് ഈശ്വരപിള്ളയെ ആദ്യവസാനവേഷങ്ങൾ പരിശീലി പ്പിച്ചത്. അനന്തരം ഈശ്വരപിള്ള അമ്മന്നൂർ പരമേ ശ്വര ചാക്യാരിൽ നിന്നും ശാസ്ത്രീയമായ അഭിനയം വശ മാക്കി. സവിശേഷമായ രംഗശ്രീകൊണ്ട് ഇദ്ദേഹം അനു ഗൃഹിതനായിരുന്നു. നടാണിയായിരുന്ന ഈശ്വരപിള്ള അക്കാലത്തെ കഥകളിനടന്മാരിൽ വച്ച് ഏറ്റവും സമ ന്നതമായ പദവിയെ അലങ്കരിച്ച ദേഹമാണ്. അന്തസ്സും, ആഭിജാത്യവും തികഞ്ഞ പ്രൗഢമായ വേഷം, രസാവി

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/437&oldid=223562" എന്ന താളിൽനിന്ന് ശേഖരിച്ചത്