30 " കോലാനേലാവന സുരഭിയാൻ വേലാത്ത പ്രഥിതവാസം യത്ര പ്രഥ ശങ്കരാദ്യാഃ കവിന്ദ്രാം എന്നിങ്ങനെ കോകില സന്ദേശത്തിലും പുകഴ്ത്തപ്പെട്ടിരി ക്കുന്ന മഹാവിദ്വാനും കൃഷ്ണവിജയകർത്താവും ചന്ദ്രോത്സവ കാവിന്റെയും ഉദ്ദണ്ഡശാസ്ത്രികളുടെയും സമകാലി കനുമായ ആ ശങ്കരൻ തന്നെയായിരിക്കണമെന്നു ഞാൻ വിചാരിക്കുന്നു ഉദ്ദണ്ഡന്റെ കാലം കൊല്ലവഷം ഏഴാം ശതക ത്തിലാകയാൽ, അദ്ദേഹത്തിന്റെ സമകാലികനായ ശങ്കര കവി യെയാണു കൊട്ടാരക്കരത്തമ്പു ആ പക്ഷത്തിലെ രാൻ തന്റെ ഗുരുവായി വിവക്ഷിച്ചി അ സ്വീകാര്യത * രിക്കുന്നതെങ്കിൽ തമ്പുരാനും കൊല്ല വർഷം ഏഴാം ശതകത്തിൽ തന്നെ ജീവിച്ചിരുന്ന ആളായിരിക്കണമെന്നത്രെ ശ്രീ. കൃഷ്ണൻ നായരുടെ നിഗമനം. ഉദ്ദണ്ഡന്റെ സമകാലികനായ ശങ്കരകവിയാണു തമ്പുരാൻ ഗുരുവെന്നും അദ്ദേഹം വിചാരിക്കുകയും ചെയ്യുന്നു. ഇതിനു മതിയായ തെളിവുക ളൊന്നും അദ്ദേഹം നല്കിയിട്ടില്ല. കഴിഞ്ഞ ശതാബ്ദങ്ങളിൽ പ്രസിദ്ധന്മാരായ പല ശങ്കരകവികളും ജീവിച്ചിരുന്നതായി സാഹിത്യചരിത്രങ്ങൾ പ്രസ്താവിക്കുന്നു. ശങ്കരാര്യർ, ശങ്കരവായർ, ശങ്കരൻ നമ്പൂതിരി, ശങ്കരസൂരി എന്നി യ വിദ്വാന്മാരായ പല ശങ്കരന്മാരും ഉണ്ടായിരുന്നു.
താൾ:Kathakali-1957.pdf/44
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല