392 പ്രസിദ്ധ വേഷങ്ങൾ. ആട്ടത്തിന്റെ കണക്കുകളും ചിട്ടയും മറ്റും നിഷ്കർഷിച്ചു പാലിക്കുന്നതിൽ അത്യന്തം ശ്രദ്ധിച്ചി രുന്നു. ശിഷ്യന്മാരിൽ പ്രധാനികൾ, സ്വപുത്രനായ ചമ്പ ക്കുളം പരമുപിള്ള, മാത്തൂർ കുഞ്ഞുപിള്ളപ്പണിക്കർ, തകഴി തോട്ടം ശങ്കരൻ നമ്പൂതിരി എന്നി വരാകുന്നു. ദമയന്തി നാരായണപിള്ള 1009 - 1078. നളചരിതത്തിലെ ദമയന്തി വേഷത്തിനു പ്രത്യേകം പ്രശസ്തിയാർജ്ജിച്ച പ്രസ്തുത നടൻ വലിയ കൊട്ടാരം കഥ കളിയോഗത്തിലെ അംഗമായിരുന്നു. സ്ത്രീവേഷങ്ങളും ഇമിനുക്കുകളും സുപ്രസിദ്ധമാണു്. തകഴി കേശവപ്പണിക്കർ 1042 1114. തകഴിയിൽ കൊല്ലന്താവീട്; ഇദ്ദേഹത്തിന്റെ ഗുരു നാഥൻ തകഴി വേലുപ്പിള്ള എന്ന പ്രസിദ്ധ നടനാണ്. ആദ്യവസാനവേഷങ്ങളെല്ലാം വശമായിരുന്നെങ്കിലും ആ ശാനെന്ന നിലയിലാണ് കേശവപ്പണിക്കർ പ്രശസ്തി നേടിയത്. അക്കാലത്തെ ആശാന്മാരിൽ അദ്വിതീയമായ സ്ഥാനം കേശവപ്പണിക്കു തന്നെയായിരുന്നു. രൗദ്രഭീമ സേനൻ വേഷത്തിനു പ്രശസ്തനായിത്തീരുകയാൽ ഭീമ നാശാൻ' എന്നു വിളിക്കപ്പെട്ടു. ഭീമസേനൻ വേഷരചനയുടെ മാതൃക കേശവപ്പണി ക്കരുടെ ഭാവനയിൽ ഉടലെടുത്തതാണ്. വളരെക്കാലം ഇദ്ദേഹം കീരിക്കാട്ടു തോപ്പിൽ കളിയോഗത്തിലെ ആശാ നായിരുന്നു. ചെങ്ങന്നൂർ രാമൻപിള്ളയുടെ പ്രധാന ഗുരുവും പ്രഥമഗുരുവും തകഴി കേശവപ്പണിക്കരാണ്. ഇന്നു കാണുന്ന രൗദ്ര
താൾ:Kathakali-1957.pdf/442
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല