8 5 9-നും 31 സമകാലികനായ "ശങ്കരകവിയെയാണു കൊട്ടാരക്കരത്തമ്പുരാൻ ഗുരുവായി വിവക്ഷിച്ചിരിക്കുന്ന തെന്നു വിശ്വസിക്കാൻ ന്യായമൊന്നുമില്ല. പ്രസ്തുത നാമ ധേയത്തിൽ അക്കാലത്ത് അറിയപ്പെട്ട ഒരു പണ്ഡിത കവി യായിരിക്കണം തമ്പുരാന്റെ ഗുരുസ്ഥാനത്തെ അല കരിച്ചിരുന്നതെന്നു കരുതേണ്ടതുള്ളൂ. ഇനി പ്രാമാണിക ന്മാരായ ഭാഷാ സാഹിത്യചരിത്രകാരന്മാരും കൊട്ടാരക്കര തമ്പുരാൻ കാലം ഏഴാം നൂറ്റാണ്ടിന്റെ ഉത്തരാമോ എട്ടാം നൂറ്റാണ്ടിൻറെ പൂർവ്വാർദ്ധമോ ആയിരിക്കണ മെന്നു നിശ്ചയിച്ചിട്ടുള്ളതായും കാണുന്നില്ല. കൊല്ലവഷം 882-നും മദ്ധ്യേയാണു കൊട്ടാരക്കരത്തമ്പു രാൻ കാലമെന്നു ശ്രീമാൻ ആർ. നാരായണപ്പണിക്കർ ഭാഷാസാഹിത്യ ചരിത്രത്തിൽ പ്രസ്താവിക്കുന്നു. കവി ഉള്ളൂരിന്റെ അഭിപ്രായത്തിൽ കൊട്ടാരക്കരത്തമ്പു രാൻ കാലം കൊല്ലവർഷം ഒൻപതാം ശതകത്തിലെ ന്നാണു നിർണ്ണയിച്ചിരിക്കുന്നതും. കൊല്ലം 853-നുശേഷ മാണു രാമനാട്ടത്തിന്റെ ഉത്ഭവമെന്നു ഡാക്ടർ ഗോദ വമ്മ അഭിപ്രായപ്പെടുന്നു. ശ്രീരാമവിലാസം പ്രസ്സിൽ (കൊല്ലം) നിന്നും അച്ചടിച്ചു പ്രസിദ്ധംചെയ്തിട്ടുള്ള ആട്ട കഥകളുടെ അവതാരികയിൽ, ശ്രീ. കെ. എൻ. ഗോപാല പി. എം. എ പറയുന്നത്, മഹാ രാമനാട്ടത്തിന്റെ കോഴിക്കോട്ടു ജനയിതാവു് കൊട്ടാരക്കരത്തമ്പുരാനാണ്. സാമൂതിരിയുമായുള്ള മത്സരം നിമിത്തം ഇദ്ദേഹം കൊല്ല വർഷം 86-ാമാണ്ടിടക്കു രാമനാട്ടം നിർമ്മിച്ചു എന്നു ഇതിൽനിന്നും കൊട്ടാരക്കര പ്രസിദ്ധം' എന്നത്രേ.
താൾ:Kathakali-1957.pdf/45
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല