ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

400 വെല്ലൂർ രാമൻപിള്ള. 1065 നാണു രാമൻപിള്ള. - 1119. വൈക്കം - വെച്ചൂർ: അയ്യപ്പക്കുറുപ്പിന്റെ ശിഷ്യ ചുവന്ന താടിവേഷത്തിനു സമസ്ത കേരളത്തിലും ഇദ്ദേഹം പ്രശസ്തി സമ്പാദിച്ചു. നരസിംഹ ത്തിന്റെ വേഷം വളരെ ഗംഭീരമാണ്. എല്ലാ ചുവന്ന താടിവേഷവും കിടയറ്റതായിരുന്നു. കൊട്ടാരം കഥകളി യോഗത്തിലെ പ്രധാന ചുവന്ന താടിക്കരനായിരുന്നു. വെച്ചൂർ. ദക്ഷിണകേരളത്തിൽ വെച്ചൂരിനോളം പ്രാപ്തനും പ്രസിദ്ധനും ആയ ഒരു ചുവന്ന താടിക്കാരൻ ഇതു പന്തം ഉണ്ടായിട്ടില്ല. തുറവൂർ മാധവൻ പിള്ള. 1050 - 1131. ദമയന്തി നാരായണപിള്ളയുടെ ശിഷ്യപ്രധാനനായ ഇദ്ദേഹം വളരെക്കാലം കൊട്ടാരം കഥകളിയോഗത്തിലെ പ്രമുഖനടനും ആശാനുമായിരുന്നു. അഭിവന്ദ്യനായ ഈ അനുഗൃഹീതനടൻ ശ്രേയസ്കരമായ കലാസേവനത്തിനു ശേഷം തിരുവനന്തപുരത്തും ജഗതിയിലുള്ള സ്വവസ തിയിൽ വിശ്രമിച്ചുവരവേ 1181-ാംമാണ്ട് അന്തരിച്ചു. ഇദ്ദേഹത്തിന്റെ ബ്രാഹ്മണാദി മിനുക്കുവേഷങ്ങളെല്ലാം നിസ്തുലമാണു്. കൊട്ടാരം കഥകളി നടൻ, ആറ്റങ്ങൾ കൃഷ്ണപിള്ളയെ കുറെക്കാലം അഭ്യസിപ്പിച്ചിട്ടുണ്ടു് . കഴിഞ്ഞ ശതാബ്ദം കഥകളിയുടെ സുവർണ്ണ ഘട്ടമാ യിരുന്നു. വാസനാസമ്പന്നരും അഭിനയകുശലരും അഭ്യാസ പടുക്കളു മായിരുന്ന കഥകളിനടന്മാരുടെ സുഭിക്ഷത കൊണ്ട് കൈരളിയുടെ കലാരാമം സമൃദ്ധിയെ പ്രാപി

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/450&oldid=223349" എന്ന താളിൽനിന്ന് ശേഖരിച്ചത്