ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

404 കൂടാതെ രുഗ്മാംഗദൻ, നളൻ, വലലൻ, കാട്ടാളൻ എന്നിവയും കത്തിയിൽ ചെറിയ നരകാസുരൻ, കീചകൻ, വിജയങ്ങ ളിൽ രാവണൻ ഇവയും കിടയറ്റതാണു്. ആദ്യവസാന സ്ത്രീവേഷങ്ങളും സുപ്രസിദ്ധമാണ്. നേത്ര ങ്ങൾക്കു സുശിക്ഷിതമായ സാധകമുള്ളതിനാൽ നാട്യം അത്തമമായ വൈശിഷ്ട്യത്തെ പ്രാപിച്ചിരിക്കുന്നു. വേഷത്തിന്റെ ഭംഗിയും പ്രൗഢിയും അനിതരസാധാരണ മെന്നേ പറയാനുള്ള കേരളത്തിന്റെ അഭിമാനസമ്പ ത്തായ ഈ നടൻ 1112-ാമാണ്ടു മുതൽ വലിയകൊട്ടാരം കഥകളിയോഗത്തിലെ പ്രധാന നടനാണ്. വാഴേങ്കട കുഞ്ചുനായർ 1089. കോപ്പൻനായരുടെയും പട്ടിക്കാന്തൊടി രാവുണ്ണി മേനോന്റെയും കീഴിൽ അഭ്യസിച്ചു. ഉത്തരകേരള ത്തിലെ സുപ്രസിദ്ധനായ ആദ്യവസാനവേഷക്കാരനും ആശാനുമാണു കുഞ്ചുനായർ. ചൊല്ലിയാട്ടം കല്ലുവഴി ചിട്ടയിലുള്ള താണു്. മെയ്യും കയ്യും അതിവിശേഷമത്രെ. ധമ്മപുത്രർ, ഭീമൻ, നളൻ, ദക്ഷൻ, ഉത്ഭവത്തിൽ രാവണൻ, വിജയങ്ങളിൽ രാവണൻ, കുചേലൻ, പരശു രാമൻ, എന്നീ വേഷങ്ങളെല്ലാം പ്രശസ്തിനേടിയിട്ടുണ്ടു്. 1123 മുതൽ കോട്ടയ്ക്കൽ നാട്യസംഘത്തിലെ ആശാ നാണു കുഞ്ചുനായർ. തേക്കിങ്കാട്ടിൽ രാമുണ്ണിനായർ 1063. വള്ളുവനാട് തച്ചനാട്ടുകര രാവുണ്ണിമേനോൻ ശിഷ്യനാണ്. ആദ്യം സ്ത്രീവേഷത്തിൽ പേരെടുത്തു,

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/454&oldid=223353" എന്ന താളിൽനിന്ന് ശേഖരിച്ചത്