ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

405 പിന്നീട് ആദ്യവസാന വേഷങ്ങളെല്ലാം വഹിച്ചുപോന്നു. പ്രായാധിക്യം കൊണ്ടു് ഇപ്പോൾ വേഷം കെട്ടാറില്ല. കാവുങ്ങൽ ചാത്തുണ്ണിപ്പണിക്കർ 1097. കാവുങ്ങൽ പാരമ്പര്യത്തിന്റെ അഭ്യാസബലം തികച്ചുമുണ്ടു്. കേരളത്തിലെ കഥകളി അരങ്ങുകളിൽ അപൂർവ്വമായിട്ടേ കാണാറുള്ളൂ. 1124 മുതൽ മൃണാളിന സാരാഭായിയുടെ നൃത്തസംഘത്തിൽ അവരുടെ സഹനത്ത കനായി വന്നു. കലാമണ്ഡലം രാമൻകുട്ടിനായർ 1100. ജന്മദേശം - വെള്ളിനേഴി, പട്ടിക്കാന്തൊടിയുടെ ഒടുവിലത്തെ ശിഷ്യനാണ്. ആശാന്റെ കണക്കൊ ചൊല്ലിയാട്ടം രാമൻകുട്ടിനായരുടെ ആട്ടത്തിൽ തികച്ചും കാണാം. ആദ്യവസാനങ്ങളും വെള്ളത്താടിയും ഒന്നാം തരത്തിൽപെടുന്നു. സീതാസ്വയംവരത്തിൽ പരശുരാമൻ രാമൻകുട്ടിനായരുടെ സുപ്രസിദ്ധ വേഷമാണ്. ഇപ്പോൾ കലാമണ്ഡലത്തിലെ പ്രധാന അദ്ധ്യാപകനായി സേവന മനുഷ്ഠിക്കുന്നു. നാണുനായർ 1085. സ്വദേശം--വെള്ളിനേഴി ആശാരികോപ്പൻ എന്നു പ്രസിദ്ധനായ കോപ്പൻ നായരുടെ (ഇദ്ദേഹം പട്ടിയ്ക്കാംതൊടിയുടെ സതീ നാണു്) മകനും ശിഷ്യനുമാണു നാണുനായർ. സുപ്രസിദ്ധ ചുവന്നതാടിയാണിദ്ദേഹം. എല്ലാ ചുവന്നതാടിവേഷ ദുശ്ശാസനൻ, കലി, ത്രിഗർത്തൻ ഇവ ങ്ങളും കൊള്ളാം.

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/455&oldid=223354" എന്ന താളിൽനിന്ന് ശേഖരിച്ചത്