ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

415 കഥയുമായി പറ പൂണ്ണമായി ആടിക്കുന്നതുമാണു നന്നു . യത്തക്ക ബന്ധമില്ലാത്ത അപ്രധാനരംഗങ്ങളും, നായക വേഷക്കാരുടേതല്ലാത്ത ശൃംഗാരപ്പദങ്ങള ഉപേക്ഷി ക്കുന്നതുകൊണ്ടു തരക്കേടില്ല. പതിഞ്ഞ പദങ്ങൾ പാടു മ്പോൾ ഓരോ വാക്കുകളുടെയും ഉച്ചാരണ പൂർത്തിക്കു വേണ്ടി ഏറെ സമയം രാഗം ആലപിക്കുന്ന രീതി മാറി കുറേക്കൂടെ ഇടമട്ടു സ്വീകരിച്ച വാക്യാഗ്രഹണത്തെ കൂടുതൽ സുകരമാക്കുന്നതു നന്നായിരിക്കുമെന്നു തോന്നുന്നു. സമയലാഭവും ഇതുകൊണ്ടു നേടാവുന്നതാണ്. എന്നാൽ, ഇപ്പറഞ്ഞതുകൊണ്ടു്, പടങ്ങളുടെ സ്ഥായിക്കും സന്ദർഭ ത്തിനും ചേരാത്ത വിധത്തിൽ എല്ലാ പതിഞ്ഞ പദ ങ്ങളുടെയും കാലയളവു ലഘൂകരിക്കണമെന്നമാകുന്നില്ല. ശൃംഗാരപ്പദങ്ങൾക്ക്, സ്ത്രീവേഷത്തെ നോക്കിക്കാണു രീതി മ്പോൾ നാലു താളവട്ട സമയം ഉപയോഗിച്ചുവരുന്ന പരിഷ്കരിച്ചു, രണ്ടു താളവട്ടം കൊണ്ടു നോക്കി കാണാവുന്നതാണ്. അഭിനയസമയത്തെ ലഘൂകരി ക്കുന്നതിനു നടപ്പിലാക്കാവുന്ന പരിഷ്കാരങ്ങളാണിവ. ഇപ്പോൾ പല സ്ഥലങ്ങളിലും ഈ സമ്പ്രദായത്തിൽ കളി കൾ നടത്തിപ്പോരുന്നുണ്ടെന്നുള്ളതും പ്രസ്താവ്യമാണ് . മുഖ കഥകളിയിലെ ശൃംഗാരരസപ്രകടനത്തെ സംബ ന്ധിച്ച് കുറഞ്ഞൊരു കാലമായി ആക്ഷേപമുണ്ട്. ഭാവങ്ങൾ സ്ഫുരിപ്പിച്ചും ആംഗ്യപ്രകടനങ്ങൾ നടത്തിയും അഭിനയിക്കുമ്പോൾ ആശയവിശദീകരണത്തിനു ത്തിൻ മുൻനാവസ്ഥയിൽ തന്നെ ചിലപ്പോൾ നടൻ വിഹരിക്കേണ്ടതായിവരും. അങ്ങിനെവരുമ്പോൾ രസ

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/465&oldid=223364" എന്ന താളിൽനിന്ന് ശേഖരിച്ചത്