ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

417 സംഭവിക്കുന്നതെന്നു സ്പഷ്ടമാണല്ലോ. ആംഗ്യവൃത്തി, താളസ്ഥിതി മുതലായവയിലും ഗർഹണീയമായ പോരായ്മ കൾ രംഗത്ത് ദൃശ്യമാകാറുണ്ട്. പുരാണകഥകളിൽ ശരിയായ ജ്ഞാനമില്ലായ്മ, പദാർത്ഥങ്ങൾ ഗ്രഹിക്കാതെ മുദ്രകാട്ടുക, പാത്രധർമ്മത്തെ അവഗണിച്ച് അനുചിതമായ അഭിനയപ്രകടനം നടത്തുക എന്നിവയെല്ലാം പല നട ന്മാരിലും ദൃശ്യമാണ്. കലാശങ്ങൾക്കു ഭാഗവതർ വട്ട മിട്ടു കഴിഞ്ഞാൽ കണക്കും, ചിട്ടയുമനുസരിച്ച് പലരും പൂത്തിയായി ചവിട്ടിയെടുക്കുക പതിവില്ല. വയോധിക ന്മാരായ നടന്മാരുടെ പക്ഷത്തിൽ ഇതിന്റെ അം മനസ്സിലാക്കാം. എന്നാൽ ചുണയുള്ള വേഷങ്ങൾ കെട്ടി രംഗത്തിൽ വന്നു കഴിഞ്ഞാൽ നല്ല ഓജസ്സോടെ പ്രവർത്തി ക്കേണ്ട നമ്മുടെ യുവനടന്മാരിൽ പലരും അലക്ഷ്യമായി എങ്ങനെയെങ്കിലുമൊക്കെ കഴിച്ചു കൂട്ടിയിട്ടു പോകുന്ന പതിവും ഒട്ടും തൃപ്തികരമല്ല. അനാശാസ്യമായ ഈദൃശ ന്യൂനതകൾ ദക്ഷിണകേരളത്തിലെ നടന്മാരിലാണധികവും കാണുന്നതു്. മുറുകിയ നിലയിൽ പദങ്ങൾ പാടി കലാശ ങ്ങൾക്കു വട്ടമിട്ടു കഴിഞ്ഞാൽ, കലാശമെടുക്കാതെ, കഴി ഞ്ഞതും തുടന്നുവരുന്നതുമായ പദാത്ഥങ്ങളെ വീണ്ടും വീണ്ടും കാണിച്ചു സദ്യരെ മുഷിപ്പിക്കുന്ന സമ്പ്രദായം ഉപേക്ഷിക്കേണ്ടതാണ്. എന്നാൽ പദാന്തരങ്ങളായ മനോധർമ്മപ്രകടനങ്ങൾ നടത്തേണ്ട ചില സന്ദർഭങ്ങളിൽ മാത്രം സമയമെടുക്കുന്നതുകൊണ്ടു തരക്കേടില്ല. “ദാസി യാകുമുവ്വശി കള്ളൻ ” ഇത്യാദി സന്ദർഭങ്ങൾ ഇതിനുദാഹരണമാകുന്നു, 66

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/467&oldid=223161" എന്ന താളിൽനിന്ന് ശേഖരിച്ചത്