ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

+ ഒരു 33 എന്ന പദത്തിൽനിന്നും തൽകത്താവായ കൊട്ടാര ക്കരത്തമ്പുരാൻ വഞ്ചിരാജാവായിരുന്ന ഒരു വീരകേരള വർമ്മയുടെ അനന്തിരവനും ശങ്കരകവിയുടെ ശിഷ്യനു മാണെന്നു സ്പഷ്ടമാകുന്നു. കൊല്ലവഷം ഒൻപതാം ശതക ത്തിൽ വഞ്ചിരാജ്യം ഭരിച്ചിരുന്ന മൂന്നു കേരളവർമാരെ പ്പറ്റി ചരിത്രം പറയുന്നു. കൊല്ലവർഷം 800 മാണ്ടിടയ്ക്ക് ആദ്യത്തെ കേരളവർമ്മ അന്തരി ച്ചു. കൊല്ല വഷം 806 മുതൽ 836 വരെ വഞ്ചീശ്വരനായിരുന്നതു് ഉണ്ണിക്കേരളവർമ്മയാണ്. മറെറാരു ഉണ്ണിക്കേരള വ 898 മുതൽ 89 വരെ വഞ്ചിരാജ്യം ഭരിച്ചിരുന്ന തായി കാണുന്നു. ഈ മൂന്നു ഉണ്ണിക്കേരളവർമ്മമാരിൽ രണ്ടാമതു പറഞ്ഞ ഉണ്ണിക്കേരളവർമ്മയായിരിക്കണം കഥ കളിയുടെ ഉപജ്ഞാതാവായ കൊട്ടാരക്കരത്തമ്പുരാൻറ മാതുലനെന്നു ഞാൻ കരുതുന്നു. രാമനാട്ടം കൃഷ്ണനാട്ടത്തിനു ശേഷമുണ്ടായതാകയാലും കൃഷ്ണനാട്ടം 829-ൽ മാത്രം നട പ്പിൽ വന്നതിനാലും 800-ാമാണ്ടു നാടുനീങ്ങിയ ഉണ്ണി കേരളവർമ്മയെയാണു തമ്പുരാൻ മംഗളശ്ലോകത്തിൽ സൂചിപ്പിച്ചിരിക്കുന്നതെന്നു വിചാരിക്കുവാൻ നിവൃത്തി യില്ല. 882-ാമാണ്ടിനുമുൻപു രചിക്കപ്പെട്ടതും, 871-ലെ മാമാങ്ക മഹോത്സവം വിക്കുന്നതുമായ പഴയ പാട്ടിൽ കൃഷ്ണനാട്ടങ്ങളും രാമനാട്ടങ്ങളും കൃഷ്ണഭക്തന്മാർ ചരിത്രപാഠങ്ങളും Lo എന്നിങ്ങനെ രാമനാട്ടത്തെപ്പറ്റിയുള്ള പ്രസ്താവം കാണുന്നതുകൊണ്ട് 882-ാമാണ്ടിനു മുൻപു രാമനാട്ടം

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/47&oldid=222099" എന്ന താളിൽനിന്ന് ശേഖരിച്ചത്