ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ങ്ങേറിയ രാമനാട്ടം ഇന്നത്തെ കഥകളിയെ അപേക്ഷിച്ച് തുലോം പ്രാകൃതമായ ഒരു പടിയിലായിരുന്നു. എങ്കിലും തത്കാലപര്യന്തം പ്രചാരത്തിലിരുന്ന ഇതരദൃശ്യകലകളെ അപേക്ഷിച്ചു പ്രസിദ്ധിയും പ്രചാരവും രാമനാട്ടത്തിനു സിദ്ധിച്ചു . പണ്ഡിതപാമരഭേദമന്യെ സുഗ്രഹമായ മണിപ്രവാളശ്ലോകങ്ങളും പദങ്ങളും , വീര്യ , ഗാംഭീര്യ , ശൗര്യാദിരസ , ഭാവങ്ങളെ ആവിഷ്കരിക്കുന്ന രാക്ഷസ ,ദാനവ , മർക്കടാദിവേഷങ്ങളുടെ വൈവിധ്യം, നവരസങ്ങളും സുലഭമായി ആവിഷ്‌കരിക്കപ്പെടുന്ന ഹൃദ്യങ്ങളായ രംഗങ്ങൾ, സർവ്വോപരി ഭക്തിസംവർദ്ധകവും , ധർമ്മപ്രദ്യോതകവുമായ കഥാവസ്തു എന്നിങ്ങനെയുള്ള ഉപാധികളാൽ രാമനാട്ടം ജനഹൃദയങ്ങളെ കൂടുതൽ ആകർഷിച്ചു .


ജനങ്ങളുടെയിടയിൽ പ്രചാരവും പ്രസിദ്ധിയും ലഭിക്കുകയാൽ രാമനാട്ടം സഹൃദയാഗ്രണികളായ സരസ കലാകാരന്മാരുടെ കൈകാര്യത്തിനു വിധേയമായിത്തീർന്നു . സ്വാഭാവികമായി രാമനാട്ടം പരിഷ്കരിക്കപ്പെടുവാൻ തുടങ്ങി . രാമനാട്ടത്തിൽ ശ്രദ്ധേയങ്ങളായ പല പരിഷ്‌കൃതികൾ വരുത്തി അതിനെ കഥകളിയാക്കി തീർത്തത് വെട്ടത്തു നാട്ടു രാജാവ് , കപ്ലിങ്ങാട്ടു നമ്പൂതിരി , കല്ലടിക്കോട്ടു നമ്പൂതിരി എന്നീ മൂന്നു പേരാണ് .

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/51&oldid=221838" എന്ന താളിൽനിന്ന് ശേഖരിച്ചത്