40 (8) വേഷങ്ങളുടെ മുഖത്തു തേപ്പിൽ ഭേദഗതികൾ വരുത്തി. ( 9 ) നിണമണിയുന്ന സമ്പ്രദായം നടപ്പിലാക്കി. (10) കഥാഭിനയത്തിനുമുൻപുള്ള പ്രാരംഭ ചടങ്ങു കൾ നിശ്ചയിച്ചു. onde പരിഷ് കൃതമായ ഒരു കഥകളിയോഗം കപ്ലിങ്ങാട്ടു നമ്പൂതിരിതന്നെ സംഘടിപ്പിച്ചു കേരളത്തിന്റെ നാനാ ഭാഗത്തും കഥകളികൾ നടത്തി. ഇദ്ദേഹത്തിന്റെ ഏതാ ദൃശമായ പരിശ്രമം ഹേതുവായി കഥകളിക്കു സാവിത്രിക മായ പ്രചാരം ഉണ്ടായിത്തുടങ്ങി. ഒരു നല്ല ഭാഗവതർ കൂടിയായിരുന്ന നമ്പൂതിരി ചൊല്ലിയാടിക്കുന്നതിനും മറ്റും സമനായിരുന്നു. കപ്ലിങ്ങാടനെപ്പോലെ കഥകളിയിൽ മറ്റു ചില പരിഷ്ക്കാരങ്ങൾ ഏപ്പെടുത്തിയതു കല്ലടിക്കോട്ടു നമ്പൂതിരിയാണ്. ഇദ്ദേ കല്ലടിക്കോടൻ പരിഷ്കാരങ്ങൾ ഹം കപ്പിങ്ങാടൻ സമകാലികനാ യിരുന്നു. കല്ലടിക്കോടൻ പ്രധാന പരിഷ്കാരങ്ങൾ: (1) പതിഞ്ഞ പദങ്ങൾ ആടുന്നതിൽ കൂടുതൽ നിബന്ധനകളും നിഷ്കർഷകളും ഏപ്പെടുത്തുകയും അഭി നയസങ്കേതത്തെ നാട്യശാസ്ത്രാനുസാരേണ പരിഷ്കരിക്കു കയും ചെയ്തു. (2) പാടുന്നതിനു രണ്ടാമതൊരു ഭാഗവതരെക്കൂടി നിശ്ചയിച്ചു.
താൾ:Kathakali-1957.pdf/54
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല