45 രാൻ തന്റെ കഥകളിൽ നടപ്പാക്കിയിട്ടുള്ള ചിട്ടകൾ ഇന്നു നിഷ്കഷാപൂർവ്വം അനുസരിച്ചുപോരുന്നു. രുന്നു. സഹൃദയനായ ഒരു പണ്ഡിതനെന്നതിനു പുറമേ തമ്പുരാൻ വാസനാസമ്പന്നനായ ഒരു നടനും കൂടിയായി അക്കാലത്തു നാടുവാണിരുന്ന സാമൂതിരിപ്പാട് ഉ ശീവേഷം കാണുന്നതിലേക്കായി മാത്രം കാലകേയവധം കഥ തുടർച്ചയായി കളിപ്പിക്കുകയും, പല ദിവസങ്ങളിലും ഉർവ്വശി വേഷം കെട്ടി ആടുന്ന നടന്മാർക്കാർക്കും തന്നെ വിജയപ്രദമായി അഭിനയിച്ചു ഫലിപ്പിക്കാൻ കഴിയാഞ്ഞ തിനാൽ സാമൂതിരിപ്പാട് അസംതൃപ്തനാവുകയും, ഈ വിവരം മനസ്സിലാക്കിയ കോട്ടയത്തു തമ്പുരാൻ ആളറി യാതെ ഉർവ്വശിയുടെ വേഷം കെട്ടി അരങ്ങത്തുചെന്നു നടിയും ആട്ടം കണ്ടു സാമൂതിരിപ്പാടു സന്തുഷ്ടനായിത്തീ രുകയും ചെയ്ത സുപ്രസിദ്ധ കഥ ഇവിടെ പ്രസ്താവ്യമാണു്. നാട്യശാസ്ത്രത്തിലും അഭിനയകലയിലും വിജ്ഞനായിരുന്ന ഇദ്ദേഹം കഥകളിയിലെ അഭിനയത്തിലും, മുദ്രകളിലും, കാൽ പ്രയോഗങ്ങളിലും കൂടുതൽ നിഷ്ഷിക്കുകയും ആംഗ വൃത്തി കണിശമായി പാലിക്കേണ്ടതാണെന്നു നിബന്ധന യുണ്ടാക്കുകയും ചെയ്തു. ഓരോ കഥാപാത്രങ്ങൾക്കുമുണ്ടാ യിരിക്കേണ്ട സ്ഥായിരസം, ഭാവപ്രകടനങ്ങൾ, ഔചിത്യ ദീക്ഷയുള്ളതും കഥാസന്ദർഭത്തിനു യോജിച്ചതുമായ ഇളകി യാട്ടങ്ങൾ, എല്ലാറ പുറമേ താളസ്ഥിതിയിൽ ഉറച്ച പരിശീലനം മുതലായി നടന്മാർ നൈപുണി സമ്പാദി ച്ചിരിക്കേണ്ട കാലങ്ങളിൽ നിശ്ചിതമായ വ്യവസ്ഥകൾ ഏപ്പെടുത്തി.
താൾ:Kathakali-1957.pdf/59
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല