ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ang കഥകളിയുടെ വരുത്തി അവയെ 46 പ്രാരംഭ ചടങ്ങുകളുടെ കൂട്ടത്തിൽ നവവൈ കളിയുടെ നിർവിഘ്നപരിസമാപ്തിക്കു വേണ്ടി ഈശ്വര സ്തുതി നടത്തുന്ന തോടയം' കോട്ടയത്തുതമ്പുരാൻ നടപ്പാ ക്കിയതാണു്. ഇതിന് ആവശ്യമായ സാഹിത്യവും അദ്ദേഹം തന്നെ രചിച്ചു. വേഷഭൂഷാദികളിലും തമ്പുരാൻ തന്റെ മനോധർമ്മമനുസരിച്ചു ചില്ലറ ഭേദഗതികളെല്ലാം കൂടുതൽ ആകർഷകത്വമുള്ള താക്കി ത്തി. കഥകളിപ്രസ്ഥാനത്തിൽ കോട്ടയം കൃതികളുടെ ഉത്ഭവവും കവിയുടെ പരിശ്രമങ്ങളും ഒരു തന്യത്തെ സൃഷ്ടിച്ചു. പുതിയ കഥകളുടെ ആവിർഭാവവും പ്രചാരവും ഉണ്ടായതോടെ 'കഥകളി' എന്ന പേരിന് കൂടുതൽ വ്യാപ്തിയുണ്ടായി. സാഹിത്യഗുണം, ഓജസ്സം ഔജ്ജ്വല്യവും രസപുഷ്ടിയുമുള്ള കഥകൾ, പ്രൗഢഗംഭീര ന്മാരും മാതൃകാപുരുഷന്മാരുമായ കഥാനായകന്മാർ, സംഗീതമധുരമായ കവിതാരീതി എന്ന ഗുണങ്ങളാൽ നിസ്തുലമായ കോട്ടയം കഥകൾ നടപ്പായതോടുകൂടി കഥ കളി സകല ജനമനോരഞ്ജകമായി വത്തിക്കാൻ തുടങ്ങി. ബകവധം കഥയിൽ, ഇനിയും ക്ഷമിക്ക് എന്നത് റും ഭവാനെങ്കിൽ കനിവോടെ കേൾക്ക മേലിൽ കാടേ ഗതി നമുക്കു എന്ന ഭാഗത്തിൽ തമ്പുരാനും അറം പറ്റീട്ടു ണ്ടെന്നും അതുകൊണ്ടാണ് അദ്ദേഹം തന്റെ ജീവിതാ വനം കാട്ടിൽ കഴിച്ചുകൂട്ടേണ്ടി വന്നതെന്നും പഴമക്കാർ പറയുന്നു.

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/60&oldid=222163" എന്ന താളിൽനിന്ന് ശേഖരിച്ചത്