52 ധർമ്മരാജാവിന്റെ ഭാഗിനേയൻ, അതായതു ഭഗിനി യുടെ പുത്രൻ, പടുഭാഷയിൽ പറയുന്നപക്ഷം ശേഷക്കാ രൻ, ആയി എന്നു വിദ്യന്മകുടമായ അശ്വതിതിരുനാൾ അശ്വതിതിരുനാൾ തിരുമേനി. പല എളയ തമ്പുരാൻ വിദ്വാന്മാരും അവിടുന്നു ധർമ്മരാജാ വിൻറെ അനുജനാണെന്നു ധരിച്ചു വശായിട്ടുണ്ട്. എന്നാൽ ഈ വിദ്വാന്മാർ അശ്വതി തിരു നാൾ തിരുമേനിയുടെ സംസ്കൃതകൃതിയായ ശൃംഗാരസുധാ കര -ഭാണം' ഒന്നു തുറന്നു നോക്കിയിരുന്നുവെങ്കിൽ ഈ അബദ്ധം ഒഴിക്കാമായിരുന്നു. പ്രസ്തുത കൃതിയിൽ ആ തിരുമേനി തന്നെ സൂത്രധാരനെക്കൊണ്ടു പറയിക്കുന്നതു കാണുക :- തസ്യ ശ്രീകുലശേഖര രാമവർമ്മ നാമധേയസ മഹാരാജ സ്വാനന്തരജാസം ഭവന...... അതങ്ങനെ നില്ലട്ടെ. ഈ തിരുമേനിയുടെ അവ താരകാലം കൊല്ലവഷം 981-ൽ ആണ്. അവിടുത്ത പിതാവു കിളിമാനൂർ കൊട്ടാരത്തിലെ ഒരംഗമായ രവി വമ്മ കോയിത്തമ്പുരാനത്രേ. ഈ കോയിത്തമ്പുരാൻ കാസ വധം ആട്ടക്കഥയുടെ കർത്താവാണ്. കാർത്തികതിരു നാൾ മഹാരാജാവിന്റെ വിദ്വത് സഭയിലെ ഒരംഗമാ യിരുന്ന ശങ്കരനാരായണ സൂരിയാണു തന്റെ ഗുരുവെന്നു സ്വകൃതിയായ ശൃംഗാരസുധാകരം ഭാണത്തിൽ അശ്വതി തിരുനാൾ തമ്പുരാൻ തന്നെ പറയുന്നു. അവിടുന്നു സംസ്കൃതത്തിൽ മഹാപണ്ഡിതനും അദ്വിതീയനായ ഒരു
താൾ:Kathakali-1957.pdf/66
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല