53 കവിയും ആയിരുന്നു. ആഗിണീ പരിണയം നാടകം കാത്ത വിവിജയം ചമ്പ, വഞ്ചി മഹാരാജസ്തവം, ശൃംഗാര സുധാകരം ഭാണം, എന്നീ ഗ്രന്ഥങ്ങൾ അവിടുത്ത സംസ്കൃതകൃതികളും, രുഗ്മിണീസ്വയംവരം, പൂതനാ ഇവ മോക്ഷം, അംബരീഷചരിതം, പൗണ്ഡ്രകവധം, എന്നീ നാല് ആട്ടക്കഥകൾ ഭാഷാകൃതികളും ആകുന്നു. കൂടാതെ അനേകം കീർത്തനങ്ങളും അവിടുന്നു രചിച്ചി ട്ടുണ്ടു്. അവിടുത്തെ കവിതയെപ്പറ്റിയുള്ള ഗുണദോഷ നിരൂപണം കഥകളിയിലേ സാഹിത്യത്തെ അധികരിച്ചു വിമർശിക്കുന്ന അദ്ധ്യായത്തിൽ ചേർക്കുന്നതായിരിക്കും. സംസ്കൃതത്തിലും മലയാളത്തിലും അനവദ്യങ്ങളായ കാവ്യ തങ്ങൾ വിരചിച്ചു വിജയിച്ച അപൂർവ്വം ചില കേരള കവികളിൽ ഒരു പ്രധാന പദവിയെ അലങ്കരിക്കുന്ന ആളാണ് ഇദ്ദേഹം. ബാലപ്രായത്തിൽത്തന്നെ മതവിധി ഈ രാജകുമാരനെ അപഹരിച്ചിരുന്നില്ലെങ്കിൽ കൈര ളിക്കും കൈവാണിക്കും ലഭിക്കുമായിരുന്ന ഭൂഷാവിശേഷ ങ്ങൾ വണ്ണനാതീതമായ പ്രഭാപൗഷ്കല്യത്തെ പ്രസരി പ്പിക്കുമായിരുന്നു. വെറും നശ്വരമായ ഭൂപാലപദവിയും, അതോടനുബന്ധിച്ച നിരവധി ബാഹ്യാഡംബരങ്ങളും പേറിക്കൊണ്ട് അല്പകാലം ഭൂമണ്ഡലത്തിൽ ജീവിച്ച ശേഷം അന്ധതമാസമാക്രാന്തമായ അജ്ഞാതഭാവിയിൽ മജ്ജനം ചെയ്തു് ഇങ്ങിനിവരാതവണ്ണം മറഞ്ഞു മാഞ്ഞു പോവാനല്ല പ്രസ്തുത ദിവ്യതേജോരൂപത്തെ ജഗന്നിയ ന്താവു സൃഷ്ടിച്ചരുളിയത്; സാഹിത്യസാമ്രാജ്യത്തിൻറ അനമായ പ്രഭാകന്ദളം പുലരുന്ന നിസ്സപത്നമായ സാവ
താൾ:Kathakali-1957.pdf/67
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല